മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും മുണ്ടക്കയം ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ” സുഖദം ” സൗജന്യ ആയുർവേദ ക്യാമ്പ് മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
ഡോക്ടർ പത്മനാഭൻ ഇ ജി ഡോക്ടർ ലിസി കെ റ്റി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.