General

ഫുട്ബോൾ പരിശീലന ക്യാമ്പ് നാളെ മുതൽ

കൊഴുവനാൽ: ഫ്രണ്ട്സ് എഫ്. സി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് നാളെ (8/4/24) രാവിലെ 9 ന് തുടക്കം കുറിക്കുന്നു.

സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും.

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സി.ജോസഫ്, പി.റ്റി.എ. പ്രസിഡൻ്റ് ഷിബു പൂവക്കുളം, പ്രിൻസിപ്പൽ ഷാൻ്റി മാത്യു, ഹെഡ്മാസ്റ്റർ സോണി തോമസ് പരിശീലകൻ ജോസഫ് സജി പടിക്ക വീട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.

പരിപാടികൾക്ക് സണ്ണി സെബാസ്റ്റ്യൻ, സിബി ഡൊമിനിക് , ജസ്റ്റിൻ എബ്രാഹം, ഷൈനി എം.ഐ, ഏലിയാമ്മ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *