കോട്ടയം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ( FITU) കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രചേരിയെയും , ജനറൽ സെക്രട്ടറിയായി ജനമിത്രയെയും തിരഞ്ഞെടുത്തു.
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. സഹഭാരവാഹികളായി ഫൈസൽ.കെ.എച്ച്(ട്രഷറർ),ബൈജു സ്റ്റീഫൻ(വൈസ് പ്രസിഡന്റ്), മുഹമ്മദ് റിയാസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. കെ.കെ.ജലാലുദ്ദീൻ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. FITU സംസ്ഥാന സെക്രട്ടറി ഷാനവാസ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ, ഫ്രറ്റേർണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചനാ പ്രജിത്ത്, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ദീപാ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.