General

പ്രമുഖ ചരിത്രകാരനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ.എം.ജാഫറിനെ ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ആദരിച്ചു

ഭാരത് സേവക് സമാജ്(BSS)ന്റെ ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാര ജേതാവാണ് അദ്ദേഹം. ഫെയ്സ് സാഹിത്യവേദി പ്രസിഡന്റും കൂടിയായ കെ.എം. ജാഫറിന് ആദരമർപ്പിച്ച് ഫെയ്സ് ഹാളിൽ ചേർന്ന സ്വീകരണ യോഗം പ്രൊഫ. എ.എം. റഷീദ് ഉൽഘാടനം ചെയ്തു.

ഫെയ്സ് പ്രസിഡന്റ് കെ.പി.എ.നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരുന്ന നിസ്സാർപേട്ട കെ.എം. ജാഫറിനെ പൊന്നാടയണിയിച്ചു. ഭാരത് സേവക് സമാജ്(.എം. റഷീദ് ഉൽഘാടനം ചെയ്തു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരു

യോഗത്തിൽ ഫെയ്സ് ഡയറക്ടർ സക്കീർ താപി, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ,വൈസ് പ്രസിഡന്റുമാരായ ജബ്ബാർ പാറയിൽ, റഫീഖ് പട്ടരു പറമ്പിൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി പി.എം നൗഷാദ്, വനിതാവേദി ജനറൽ സെക്രട്ടറി റസീന ജാഫർ, ജലീൽ കണ്ടത്തിൽ, മനാഫ് നെടുങ്കീന്തി, ബിജിലി സെയിൻ, റീനാ വിജയ്, പുഷ്പമ്മ, താഹിറാ താഹാ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *