ഈരാറ്റുപേട്ട: സംഘടനകളും പ്രസ്ഥാനങ്ങളും നന്മയുടെ മുഖവും, വക്താക്കളുമാവണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. പരസ്പരം തിരിച്ചറിയാത്ത വിധം സമൂഹങ്ങൾ കമ്പാർട്ടുമെന്റാകുന്ന കാലത്ത് മനുഷ്യരെ ചേർത്തു നിർത്താൻ കലാ, സാംസ്കാരിക മേഖലക്ക് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സിൽവർ ജൂബിലിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്സ് പ്രസിഡൻറ് സക്കീർ ഹുസൈൻ താപി അധ്യക്ഷനായിരുന്നു. മുൻ ജില്ലാ കലക്ടറും എഴുത്തുകാരനുമായ കെ.വി.മോഹൻ കുമാർ ഐ.എ.എസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നഗരസഭാ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ.ഖാദർ, ഫെയ്സ് ജനറൽ സെക്രട്ടറി കെ.പി.എ നടക്കൽ,വൈസ് പ്രസിഡന്റുമാരായ പി.എസ്.ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, കെ.എം. ജാഫർ, ട്രഷറർ തസ്നീം കെ മുഹമ്മദ്, ജനറൽ കൺവീനർ ഹാഷിം ലബ്ബ, ഫെയ്സ് സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാ വേദി പ്രസിഡൻറ് മൃദുലാ നിഷാന്ത്, സെക്രട്ടറി റസീനാ ജാഫർ, ഷബീർ.കെ.എം, മുഹ്സിൻ പി.എം, എന്നിവർ സംസാരിച്ചു.