Kottayam

സിദ്ധാർത്ഥ ശിവ ചലച്ചിത്ര മേള നാളെ ആരംഭിക്കും

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ സിനിമാ വിഭാഗമായ ചിത്ര ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിദ്ധാർത്ഥ ശിവ ചലച്ചിത്ര ഉത്സവം നാളെ വൈകിട്ട് 5 മണിക്ക് ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

മൂന്നു ദിവസങ്ങളിലായി ആറ് ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകൻ സിദ്ധാർത്ഥ ശിവ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ‘എന്നിവർ ‘ ആണ് ഉദ്ഘാടന ചിത്രം. നാളെ രാവിലെ 10 മണിക്ക് ‘ ചതുരം ‘ പ്രദർശിപ്പിക്കും.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ‘ സഹീർ ‘, അഞ്ചുമണിക്ക് ‘101 ചോദ്യങ്ങൾ ‘ എന്നിവ പ്രദർശിപ്പിക്കും. മൂന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 30 ന് ‘ ഐൻ ‘ വൈകിട്ട് 5. 30 ന് ‘ ആണ് ‘ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *