Jobs

ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു.

കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്‌ട്രേഷനും. വേതനം 35,300 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.

Leave a Reply

Your email address will not be published. Required fields are marked *