മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ട്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പി ടി എ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,സ്കൂൾ എച്ച് എം. ആശാദേവ് എം വി ,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്,ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി,പുഞ്ചവയൽ ഗവൺമെൻ്റ് എൽപി സ്കൂൾ എച്ച് എം ജയലാൽ കെ.വി,ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് റഫീഖ് പി എ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി സുനിൽകുമാർ,ഡോക്ടർ അരുൺകുമാർ കെ എസ് ,ആൻറണി ജോസഫ്,എന്നിവർ സംസാരിച്ചു. പിടിഎ യുടെ ഉപഹാരം ഡോക്ടർ’ ഡിജെ സതീഷിന് പിടിഎ പ്രസിഡണ്ട് കൈമാറി.