General

എസ്. എം. വൈ എം. പാലാ രൂപതയുടെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു

വെള്ളികുളം: 2025-ലെ എസ്.എം. വൈ.എം. പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു.2017 മുതൽ എസ്. എം.വൈ.എംൻ്റെ സജീവ പ്രവർത്തകയാണ്.

സംസ്ഥാന സിൻഡിക്കേറ്റ് അംഗം, പാലാ രൂപതയുടെ എസ്.എം വൈ എംൻ്റെ ജോയിൻ്റ് സെക്രട്ടറി, ഫൊറോന കൗൺസിലർ എന്നീ വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ വെള്ളികുളം യൂണിറ്റിന്റെ വൈസ് പ്രസിഡൻ്റായി സേവനം ചെയ്യുന്നു.

2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റൂമിൽ വെച്ച് നടന്ന ലോക യുവജന ജൂബിലി സമ്മേളനത്തിൽ പാലാ രൂപതയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിനിധികളിൽ ഒരാളായിരുന്നു റിയാ.ഇടവക – ഫൊറോന – രൂപത തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതിന്റെ അംഗീകാരമാണ് എസ്തേർ അവാർഡ്.

വെള്ളികുളം ഇടവക മാന്നാത്ത് വർക്കിച്ചൻ & നൈസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയ മകളാണ് റിയാ തെരേസ്.എസ് എം വൈ . എം .പാലാ രൂപത സംഘടിപ്പിച്ച ഗ്ലോറിയ – 2025 പ്രോഗ്രാമിൽ വെച്ച് ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചെറിയാൻ .കെ. ജോസിൽ നിന്നും മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ പുരസ്കാരം റിയാ ഏറ്റുവാങ്ങി.

മികച്ച യുവജന പ്രവർത്തക പുരസ്കാരം കരസ്ഥമാക്കിയ റിയാ തെരേസിനെ വെള്ളികുളം യൂണിറ്റ് അഭിനന്ദിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി.,സ്റ്റെഫിൻ ജേക്കബ് നെല്ലിയേ ക്കുന്നേൽ, റ്റോബിൻസ് ജോസഫ് കൊച്ചുപുരക്കൽ,അലൻ ജേക്കബ് കണിയാം |കണ്ടത്തിൽ,അൽഫോൻസാ റോയി ചെങ്ങനാരി പറമ്പിൽ, അലൻ റോബിൻ വിത്തു കളത്തിൽ, ഷെൽമി സണ്ണി പള്ളിക്കുന്നേൽ, ബ്രീസ് തോമസ് വള്ളിയാം തടത്തിൽ തുടങ്ങിയഎസ്. എം .വൈ.എം. യൂണിറ്റ് നേതൃത്വം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *