പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി റാന്നി നെല്ലിക്കാ മൺ മണിമലേത്ത്കാലായിൽ ശശി. എം കെ (സാബു- 5) എന്നയാളെ 4വർഷം കഠിന തടവിനും 15,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് .റോഷൻ തോമസ് വിധിച്ചു.
പ്രതി പിഴ അടച്ചാൽ 12,500/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 20/11/23 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന വിപിൻ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.