ഈരാറ്റുപേട്ട: നഗരസഭയുടെ പരിഷ്കരണങ്ങളോടു കൂടിയ കരട് മാസ്റ്റർ പ്ലാൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ഔദ്യോഗിക വെബൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരണം സംബന്ധിച്ച നോട്ടീസ് ഔദ്യോഗിക ഗസറ്റിൽ വന്ന ഒക്ടോബർ 7 ആം തീയതി മുതൽ അറുപത് ദിവസത്തിനകം ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്.
കരട് മാസ്റ്റർ പ്ലാൻ ഔദ്യോഗിക വെബ്ലൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ലോ പ്രവർത്തി ദിനങ്ങളിൽ നഗരസഭ ഓഫീസിലോ വന്ന് പരിശോധിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.





