ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന, പാഠ്യേതര ആവശ്യങ്ങൾക്കായി പ്രവർത്തനമാരംഭിച്ച തിയേറ്ററിന്റെ ഉദ്ഘാടനം മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ. ഫരീദ് നിർവഹിച്ചു.
നവീകരിച്ച സ്കൂൾ വെബ്സൈറ്റ് സ്കൂൾ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. എം.എ. മുഹമ്മദ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ എം.കെ. അൻസാരി വെബ്സൈറ്റ് പരിചയപ്പെടുത്തി. സ്കൂൾ തീം സോംഗ് പ്രകാശനം, മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം എന്നിവയും പരിപാടിയോടനുബന്ധിച്ച് നടന്നു.
പ്രിൻസിപ്പൽ താഹിറ പി.പി, സ്റ്റുഡന്റ് ചെയർപേഴ്സൻ ഫിദ സിയാദ് ,ട്രസ്റ്റ് ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ.കൊച്ചുമുഹമ്മദ് സ്വാഗതവും ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം. അഫ്സൽ നന്ദിയും പറഞ്ഞു.