അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ ഉള്ള ഈരാറ്റുപേട്ട അസോസിയേഷന്റെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു.
ഈ യോഗത്തിൽ Erattupetta Association ന്റെ നേതൃത്തത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധ്യതികളുടെ പ്ലാനുകളും അവതരിപ്പിച്ചു. Job Cell – ദുബായിൽ ജോലി നോക്കാനാഗ്രഹിക്കുന്ന ഈരാട്ടുപേട്ടക്കാർക്ക് ഉള്ള പ്ലാറ്റ്ഫോം, Erattupetta Bussiness form- ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന UAE യിൽ ഉള്ള ഈരാറ്റുപേട്ടക്കാരുടെ കൂട്ടായ്മ, Events : Annual celebration – Family Get-together , Erattupetta Premier league – Cricket Tournament, ചാരിറ്റി പ്രവർത്തങ്ങൾ: UAE യിലുള്ള സഹായം ഈരാറ്റുപേട്ടക്കാർക്ക് പ്രഥമ പരിഗണയും , തുടർന്നു നാട്ടിലെ ചാരിറ്റി പ്രവർത്തങ്ങളിലെ സഹകരണം.
ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സബ് കമ്മറ്റികൾ രൂപീകരിച്ചു.