കടുത്തുരുത്തി: കോട്ടയം ജില്ലയിൽ ചെക്കല്ല് ഖനനത്തിന് നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് കടുന്തുരുത്തി നിയോജകമണ്ടലം കമ്മറ്റി അധികാരികളോട്ആവശ്യപെട്ടു.
കഴിഞ്ഞ കുറേ നാളുകളായി ജിയോളജി, പഞ്ചായത്ത് അധികാരികൾ ചെങ്കല്ല് പെർമിറ്റ് അപേക്ഷകൾ പാസാക്കുന്നില്ലാത്തതിനാൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്.
ചെങ്കല്ലിന്റെ ദൗർലഭ്യം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും നിയോജകമണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു.
പാപ്പച്ചൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ , അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു, സന്ദീപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി തല താലൂക്ക് അദാലത്തു കളിലും ജിയോളജി ഡയറക്ടർക്കും , മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും, കോട്ടയം ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകുവാൻ സന്തോഷ് കുഴിവേലിയെ യോഗം ചുമതല പെടുത്തി.