Moonnilavu

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു

ഇടമറുക് : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓൺലൈനായി നിര്‍വ്വഹിച്ചു.

മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ (മേലുകാവ്), എൽ. പി. ജോസഫ് (മൂന്നിലവ്), ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ബി. അജിത് കുമാർ, മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, രമ മോഹൻ, കെ. കെ. കുഞ്ഞുമോൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അനുരാഗ്, അഖില അരുൺദേവ്, ഇടമറുക് മെഡിക്കൽ ഓഫീസർ ഡോ. ടി. എം. മുഹമ്മദ് ജിജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി സ്‌കറിയ, അനൂപ് കെ. കുമാർ, അരുൺ ദേവ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നാഷണൽ ഹെൽത്ത്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.35 കോടി രൂപ മുടക്കിലാണ് കെട്ടിടം നിർമിച്ചത്. 9500 ചതുരശ്ര അടി വിസ്തൃതിയിൽ പണി പൂർത്തികരിച്ചിരിക്കുന്ന കെട്ടിടത്തിൽ നാലു ഒ.പി മുറികൾ, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലാബ്, ഫാർമസി, നിരീക്ഷണ മുറി, സ്റ്റോർ റൂം, ഓഫീസ് മുറികൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *