അരുവിത്തുറ : പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിദ്യാർത്ഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു.
ഹബ്ബിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ.ഇ .എസ്സ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ധേഹം തുടക്കം കുറിച്ചു.
ധനതത്വശസ്ത്രം ബുദ്ധിപൂർവ്വകമായ തിരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും, താൽപര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർത്ഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോർജ്, ഇക്കണോമിക്സ്സ് വിഭാഗം അദ്ധ്യാപകരായ ഡോൺ ജോസഫ്, ജോസിയ ജോൺ തുടങ്ങിയവർ സംസാരിച്ചു.





