തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41.
യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.