Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പി വി സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്ററിന്റെ 24 ടാങ്കുകൾ എസ് റ്റി വിഭാഗങ്ങൾക്കും 22ടാങ്കുകൾഎസ് സി വിഭാഗങ്ങൾക്കുമാണ് നൽകിയത്.

വിതരണോത്ഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു. മെമ്പർമാരായ മോഹനൻ കുട്ടപ്പൻ , മാളു ബി മുരുകൻ , വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *