Kottayam

പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്‌ടോബർ 30ന്

കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്‌ടോബർ 30) കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും.

രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത വഹിക്കും.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എൽ. മായാദേവി, ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജൻഡർ സ്‌പെഷലിസ്റ്റ് എ.എസ് സനിതാ മോൾ, ജില്ലാ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ് എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *