ഇടമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഇടമറ്റം പള്ളിയിൽ വച്ച് ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്തിൻറ അദ്ധ്യക്ഷതയിൽ ഇടമറ്റം പള്ളി വികാരി റവ. ഫാദർ മാത്യു കിഴക്കേഅരഞ്ഞാണിയിൽ നിർവ്വഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ക്ലബ് സെക്രട്ടറി ലയൺ മനേഷ് കല്ലറയ്ക്കൽ, മുൻ പ്രസിഡന്റ് ലയൺ അരുൺ കുളമ്പള്ളിൽ, ലയൺ മെമ്പർമാരായ ജോസ് മനക്കൽ, മാത്യു വെള്ളാപ്പാണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.