Kuravilangad

റാങ്കുകളുടെ അതുല്യ മികവിൽ കുറവിലങ്ങാട് ദേവമാതാ കോളേജ്

കുറവിലങ്ങാട്: ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ വിവിധബിരുദപരീക്ഷകളിൽ ദേവമാതയിലെ നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്.

റോസ് മെറിൻ ജോജോ ( മലയാളം ) ഒന്നാം റാങ്ക് നേടി. ദേവിക നായർ ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) മിഷേൽ സാബു ( ഇക്കണോമിക്സ് ) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്) ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി.

അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ) മെറിൻ ജോർജ് ( ഇക്കണോമിക്സ് ) ജോസ് മി ജോർജ് ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബിനിറ്റ ബോബൻ (ബികോം കോ ഓപ്പറേഷൻ) എന്നിവർ അഞ്ചാം റാങ്ക് നേടി.

മാനവ് ടി.സാബു ( ബികോം കോ ഓപ്പറേഷൻ) ഗൗരി എസ്.കുമാർ (മാത്തമാറ്റിക്സ് ) എന്നിവർ ഒൻപതാം റാങ്ക് നേടി.അപർണ ആർ.( ഫിസിക്സ്) ഷീൻ മരിയ മാനുവൽ (ബികോം കോ ഓപ്പറേഷൻ) എന്നിവർക്ക് പത്താം റാങ്ക് ലഭിച്ചു.

അച്ചടക്കപൂർണമായ പഠനാന്തരീക്ഷവും മികച്ച അക്കാദമിക് നിലവാരവുമാണ് ഈ സുവർണനേട്ടത്തിലേക്ക് ദേവമാതായെ നയിച്ചത്. വിജയികളെ കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ റവ.ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *