ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും വൈക്കം ടെമ്പിൾ സിറ്റി വൈസ് മെൻ ക്ലബ്ബും ചേർന്ന് ആഗസ്റ്റ് 1-ാം തീയതി ദന്ത ശുചിത്വ ദിനാചരണത്തിൻ്റെ ഭാഗമായി നാഡീസംബന്ധമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഡോ. അനൂപ് കുമാർ, ഡോ. നിത്യ ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതവും പ്രയോജനപ്രദവുമായ അവബോധ വീഡിയോ അവതരണവും കുട്ടികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ഓറൽ ഹൈജീൻ കിറ്റുകളുടെ വിതരണവും നടത്തി.
പ്രസിഡൻ്റ് ഡോ.അനൂപ് കുമാർ സച്ച് ഗ്രൂപ്പിനോടുള്ള നന്ദി അറിയിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് ലോക മാനവികതാ ദിനത്തിൽ തുടങ്ങാനിരിക്കുന്ന സൗജന്യ ഡൻ്റൽ ക്ലിനിക്കിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
വൈക്കം ജനമൈത്രി പോലീസിനെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ദന്ത ചികിത്സയും വ്യത്യസ്ത ആരോഗ്യപരിപാലന രീതികളും പരിചയപ്പെടുത്തിയതിനൊപ്പം ഓറൽ ഹൈജീൻ കിറ്റുകളും ലഘുലേഖകളും വിതരണം ചെയ്തു.
ചടങ്ങുകളിൽ വൈസ് മെൻ ഡി.നാരായണൻ നായർ, വൈസ് മെൻ വിധു അനൂപ്, വൈസ് മെൻ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.