പൂഞ്ഞാർ: സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും, പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ സ്വാഗതം പറഞ
സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം, ബാബു കെ ജോർജ്,ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കെ ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു തുടങ്ങിയ സഖാക്കൾ അഭിവാദ്യം ചെയ്തു. പി രാധാകൃഷ്ണൻ, പി ആർ മനോജ്, കെ എസ് നൗഷാദ്, എം എം മനാഫ്, സി എസ് സജി, വിനോദ് ജോസഫ്, കെ കെ സഞ്ജു, എം ആർ സോമൻ, പി കെ മോഹനൻ, റോബിൻ ജോസഫ്,ആർ രതീഷ്, എന്നിവർ പങ്കെടുത്തു.