പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് ശോഭന അധ്യക്ഷതയിൽ സിപിഐ കോട്ടയം ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വ: പി.എസ് സു നിൽ ഉദ്ഘാടനം ചെയ്തു.
സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സഖാവ് മിനിമോൾ ബിജു, സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി അംഗം പി.ആർ അജി എന്നവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
സഖാവ് പത്മിനി രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. അനുശോചന പ്രമേയം, സഖാവ് ആർ. രഞ്ജിത്ത് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം സഖാവ് KM അനുരാജ് അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് . അനീഷ് അസിസ്റ്റൻറ് സെക്രട്ടറിയായി സഖാവ് പത്മിനി രാജശേഖരൻ എന്നിവരെ തിരഞ്ഞെടുത്തു.