Crime

പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്.

തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ദമ്പതിമാരെ രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ദമ്പതിമാർക്ക് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *