വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി.
എല്ലാ മാസവും ഒന്നാം തിയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനർനിശ്ചയിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് വില വർധിപ്പിച്ചത്. കൂടാതെ രാജ്യാന്തര തലത്തിലെ ക്രൂഡ് വില വർധനയും ഹോർമൂസ് പ്രശ്നങ്ങളും വില വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്.
ഇറാന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി വര്‍ധിക്കുന്നത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലയെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടേണ്ട സാഹചര്യത്തിലാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. രാജ്യത്താകെ വാണിജ്യ സിലിണ്ടര്‍ വില കൂടിയിട്ടുണ്ട്.





