Aruvithura

യുവത്വത്തിൻ്റെ ആഘോഷവുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു

അരുവിത്തുറ : കോളേജ് യൂണിയൻ്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കാലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു.

സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ റമീസ് ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.

കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ സ്റ്റാഫ് അഡ്വസൈർ ജോബി ജോസഫ്, യൂണിയൻ ഭാരവാഹികളായ ദേവനാരായണൻ, ഫായിസ് ഷമീർ,ജിത്തു ബിനു തുടങ്ങിയവർ സംസാരിച്ചു.

ആഘോഷങ്ങളോടനുബദ്ധിച്ച് ഡിപ്പാർട്ട്മെന്റ് തല ഡാൻസ് കോംപറ്റീഷനും മ്യൂസിക്ക് ബാന്റ് ഷോയും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *