Cherpunkal

ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിൽ അധ്യാപകദിനത്തിൽ പൂർവ്വ അധ്യാപക, അനധ്യാപകരെ ആദരിച്ചു

ചേർപ്പുങ്കൽ: ഹോളിക്രോസ് സ്കൂളിൽ ഏതെങ്കിലും കാലഘട്ടത്തിൽ സേവന ചെയ്തിട്ട് വിരമിച്ചവരുമായയ അധ്യാപക-അദ്ധ്യാപകരെ സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി ഷാൾ ആണിയിച്ച് ആദരിച്ചു. സകൂൾ മാനേജരും സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പാളുമായിരുന്ന റവ.ഫാ. ജോസഫ് പാനമ്പുഴ അധ്യക്ഷനായിരുന്നു.

ദേശീയ അധ്യാപകദിനത്തിലെ ഈ കൂടിച്ചേരൽ വലിയ അർത്ഥമുള്ള ഒന്നാന്നെന്നും സമൂഹനിർമ്മിതിയിലെ മുഖ്യപങ്കാളികൾ അധ്യാപക സമൂഹമാണ് എന്നും, നമ്മുടെ രാജ്യത്തിൻ്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വള്ളരെ പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കൾ കുട്ടികൾക്ക് ജന്മം നല്കി വളർത്തി വലുതാക്കുന്നുത് എങ്കിലും കുട്ടികളുടെ രണ്ടാം മാതാപിതാക്കാളാണ് അധ്യാപകരെന്നും അദ്ദേഹം ഓർമ്മിച്ചു. നമ്മുടെ രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപക സമൂഹം നമ്മുടെ രാജ്യത്തുണ്ടെന്നും കുട്ടികളെ നേർവഴിക്കു നടത്താൻ മാതാപിതാക്കളെ പോലെ പ്രയത്നിക്കുന്നവരാണ് അധ്യാപകരെന്നും സാമൂഹിക പ്രതിബദ്ധതയും മുല്യബോധവും വിദ്യാർത്ഥി കൾക്ക് പകർന്ന് നൽകുന്നതും അധ്യാപകരാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫാ.ജോർജ് ഞാറക്കു ന്നേൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ സ്വഭാവ രൂപവൽക്കരണം നടത്തി മനുഷ്യത്വമുള്ള വ്യക്തിയാക്കി മാറ്റുന്നതും ‘ സമൂഹിക ബോധമുള്ളവരാകുന്നതുമായ – ഒരു ശില്പിയുടെ റോൾ ആണ് അധ്യാപകർത്ത നിർവ്വഹിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു തുരുത്തൻ പറഞ്ഞു.

കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തോമസ് മാളിയേക്കൽ, മെഡിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ജോസ് കിരഞ്ചി റ, പ്രിൻസിപ്പാൾ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, PTAപ്രസിഡൻ്റ് ശ്രീ സജൂ കുടത്തിനാൽ ശ്രീ സെൻ അബ്രാഹം, ശ്രീമതി സോഫി സെബാസ്റ്റ്യൻ, ശ്രീ തി മരിയ ജോസഫ്, ശ്രീ സന്തോഷ് അഗസ്റ്റിൻ, ശ്രീ എ.എം.മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *