ചെമ്മലമറ്റം: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ 2025-2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരെ ‘ചേർക്കലും 2025 ആഗസ്റ്റ് മൂന്നിന് 7pm തിടനാട് പഞ്ചായത്ത് ഹാളിൽ നടന്നു.
ക്ലബ് പ്രസിഡൻ്റ് സിബിൻ കൊട്ടാരത്തിൻ്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്കൻ്റ് VDG MJF Ln ‘മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരെ ചേർക്കലും നിർവ്വഹിച്ചു.
ക്ലബ് പുതിയ പ്രസിഡൻ്റായി Ln സജി പൊങ്ങൻ പാറയും , സെക്രട്ടറിയായി Ln ജോസി കിണറ്റുകരയും, ട്രഷററായി Ln ലിൻ്റോ പതിപ്പള്ളിയും അഡ്മിനിട്ടേറ്ററായി Ln PC ജോസഫ് പുറത്തയിലും ചുമതല ഏറ്റെടുത്തു.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സ്കറിയ പൊട്ടനാനിൽ 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln സിബി പ്ലാത്തോട്ടം ,RC മാത്തുക്കുട്ടി കലയത്തിനാൽ ZC കുര്യാച്ചൻ തൂങ്കുഴി എന്നിവർ പങ്കെടുത്തു.
ടീം എമർജൻസി കേരളക്കും അമ്പാറനിരപ്പേൽ ദുരന്തത്തിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിച്ച ബിബിനും ഉള്ള ഉപഹാരം ശ്രീ. സ്കറിയ പൊട്ടനാനിയിൽ നൽകുകയുണ്ടായി. സർവ്വീസ് പ്രോജക്ടിൻ്റെ ഉദ്ഘാടനം Ln സിബി പ്പിത്തോട്ടം നിർവ്വഹിച്ചു.