chemmalamattam

ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി

ചെമ്മലമറ്റം: “ലഹരി ഉപേക്ഷിക്കു, ജീവിതം ലഹരിയാക്കൂ” എന്ന സന്ദേശവുമായി ചെമ്മലമറ്റം ഇടവകയിലെ സൺഡേ സ്കൂളിന്റെയും വാർഡ് കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പിണ്ണാക്കനാട് കവലയിൽനിന്ന് ചെമ്മലമറ്റത്തേക്ക് ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി നടത്തി.

വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജേക്കബ് കടുതോടിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *