chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ ആയിരത്തോളം വിദ്യാർത്ഥികൾ വിശാല ക്യാൻവാസിൽ കഥകളും കവിതകളും രചിച്ചു

ചെമ്മലമറ്റം :വായനാ വാരാചരണത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും കഥകളും കവിതകളും എഴുതിയത് വേറിട്ട അനുഭവമായി.

വിശാല ക്യാൻവാസിൽ സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽലേഖനം എഴുതി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികളും എഴുത്തിൽ പങ്കാളികളായി.

ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് മലയാളം അധ്യാപകരായ റിന്റാ-സിബി – ജിജി ജോസഫ് ബിനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *