General

കുഴിമാവ് ഗവർണ്മെന്റ് സ്കൂളിൽ ചെമ്മലമറ്റം സെട്രൽ ലയൺസ് ക്ലബിൻ്റെ നേതൃത്തത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

കുഴിമാവ് : ചെമ്മലമറ്റം സെട്രൽ ലയൺ ക്ലബിൻ്റെ നേതൃത്തത്തിൽ മുണ്ടക്കയം ന്യൂ വിഷൻ ഐ ഹോസ്പിറ്റൻ്റെ സഹകരണത്തോടെ കുഴിമാവ് ഗവർണ്മെന്റ് വെൽഫെയർ എൻ പി സ്കൂളിലേയും ഹൈസ്കൂളിലേയും കുട്ടികൾക്കും പൊതു ജനങ്ങൾക്കുമായി നേത്ര പരിശോധന കമ്പ് നടത്തി.

ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ മോഹനൻ T T യുടെ അദ്ധ്യക്ഷതയിൽ കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീമതി ജാൻസി സാബു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ശ്രീജ ഷൈൻ ശ്രീ പി.ഡി പ്രകാശ് തുടങ്ങിയവരും ലയൺ ക്ലബ് മെമ്പർമാരായ കുരിച്ചൻ തൂങ്കുഴി സജി പൊങ്ങൻ പറയും എൽ പി സ്കൂൾ എച്ച് എം ശ്രീമതി ഷീബാ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുജനങ്ങളും ടീച്ചേഴ്സും കുട്ടികളും ഉൾപ്പെടെ മൂന്നുറോളും പേർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *