വാകക്കാട്: കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കൂടി സംഘടിപ്പിക്കുന്ന ശിശുദിനം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുരുന്നു മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ് ശിശുദിന ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എവ് ലിൻ പ്രമോദ് ശിശുദിന സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നല്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും Read More…
vakakkaad
രാമപുരം ഉപജില്ല ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികച്ച വിജയം
വാകക്കാട്: രാമപുരം ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട വിവിധ ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗം ശ്രീനിവാസ രാമാനുജ പേപ്പർ പ്രസന്റേഷനിൽ വൈഗ ബിജു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഭാസ്കരാചാര്യ സെമിനാറിൽ നൈമിക ബിജീഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഭാസ്കരാചാര്യ യുപി വിഭാഗത്തിൽ ഐശ്വര്യ പി ജെ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ടാലൻറ് സേർച്ച് എക്സാമിനേഷനിൽ അതുല്യ അനിൽ Read More…
ജില്ലാ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് നേട്ടം
വാകക്കാട് : കറുകച്ചാലിൽ വച്ച് നടന്ന കോട്ടയം ജില്ല ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയിൽ യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നമ്പർ ചാർട്ട് ഹൈസ്കൂൾ വിഭാഗത്തിൽ എയ്ഞ്ചലിൻ ഓസ്റ്റിൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും അദർ ചാർട്ടിൽ മിലു തെരേസ് ബോബി എ Read More…
കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരും: ബേബി ഉഴുത്തുവാവാല്
വാകക്കാട് : കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരുമെന്ന് കിന്ഫ്ര ഫിലിം ആന്ഡ് വിഡിയോ പാര്ക്ക് ചെയര്മാൻ ബേബി ഉഴുത്തുവാവാല് പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലേയും ഓവറോൾ ചാമ്പ്യൻഷിപ്പിന് Read More…
വിശുദ്ധ അധ്യാപികയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വാകക്കാട് സ്കൂളിന്
വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ തുടക്കംക്കുറിച്ചു
വാകക്കാട് : കുട്ടികൾ ശാസ്ത്രാവബോധം ഉള്ളവരായ് വളർന്നെങ്കിൽമാത്രമേ സാമൂഹികപ്രതിബന്ധയുള്ള നല്ല പൗരൻമാരായ് തീരുകയുള്ളുവെന്ന് ഫ്രാൻസീസ് ജോർജ് എം.പി. വിദ്വാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാസത്രാവബോധം പരിഭോഷിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് ശാസ്ത്രോത്സവം എന്നും അദ്ദേഹം പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ഒക്ടോബർ 8, 9, 10 തീയതികളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്. ഒക്ടോബർ 8ന് പ്രവർത്തിപരിചയമേളയും ഐ ടി മേളയും, ഒക്ടോബർ 9ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും, Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ പ്രകാശനം ചെയ്തു
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിൽ. വാകക്കാട് : വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ ലോഗോ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് Read More…
വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ‘ഭൂമിയിലെ അമൃത് ‘ മികച്ച ശാസ്ത്ര നാടകം
വാകക്കാട്: മനുഷ്യൻെറ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉൽപന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവൽകരണവുമെല്ലാം ജലക്ഷാമം അതിരൂക്ഷമാകുന്നതിന് കാരണമാകുന്നുവെന്നും ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ അനുവർത്തിക്കാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ബോധിപ്പിക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ശാസ്ത്ര നാടകം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇനിയൊരു യുദ്ധം ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതിൽ മുഴങ്ങുമ്പോഴും നാം ഈ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ ഗൗരവമായി കാണുന്നില്ല എന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു. Read More…
വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ സഹായിക്കുന്നു
വാകക്കാട് : വിജ്ഞാനം ഗ്രഹിക്കുന്നതിനൊപ്പം ഉചിതമായ ജീവിതനൈപുണികൾ ആർജിച്ചെടുക്കുന്നതിനും പഠനോപകരണങ്ങൾ ഫലപ്രദമാണ് എന്ന് അധ്യാപക വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല റ്റൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനില ഉദ്ഘാടനം ചെയ്തു. ബി. എഡ് കോഴ്സ് കോഡിനേറ്ററും കൊമേഴ്സ് വിഭാഗം തലവനുമായ അസി. പ്രൊഫ. പ്രമോദ് തോമസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തിയ ക്ലാസുകൾക്ക് വാകക്കാട് സെൻ്റ് Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച്
വാകക്കാട് : രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം (ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ- ഐടി മേള ) വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടത്തും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക്, Read More…