ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉഴവൂർ ടൌൺ -ആനാലിൽ തോട് ഭാഗം റോഡിൽ തോട് സൈഡ് കെട്ട് പണികൾ നടക്കുന്നതിനാൽ ഉഴവൂർ ബിവറേജി ലേക്ക് ഉൾപ്പെടെ ള്ള ഗതാഗതം ഭാഗികമായി അടുത്ത രണ്ടാഴ്ചത്തേക്ക് തടസ്സപ്പെടും.
Uzhavoor
ചാക്കോച്ചന്റെ നല്ല മനസ്സ് : വെളിയന്നൂരിൽ 10 പേർക്കുകൂടി വീട് ആകും
ഉഴവൂർ: ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘മനസോട് ഇത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് 78 സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി. ലൈഫ് പദ്ധതിപ്രകാരം 10 വീടുകളാണ് ഈ സ്ഥലത്ത് നിർമിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സർക്കാർ സ്ഥാപനങ്ങളുടെ മുൻകൈ കൊണ്ട് മാത്രം സാക്ഷാത്കരിക്കുക എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘മനസോട് ഇത്തിരി Read More…
മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നുകുട്ടി പരിപാലനം പദ്ധതി ആരംഭിച്ചു.
ഉഴവൂർ : മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കന്നുകുട്ടി പരിപാലനം പദ്ധതി ആരംഭിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. മെമ്പര്മാരായ തങ്കച്ചൻ കെ എം,ജോണിസ് പി സ്റ്റീഫൻ , എലിയമ്മ കുരുവിള,സുരേഷ് വി ടി, വെറ്റിനറി ഡോ ഷീരു, ഡോ രഹന, ഇൻസ്പെക്ടർ പ്രകാശൻ, സൊസൈറ്റി പ്രസിഡന്റ് ജോസ് പൂവതിങ്കപടവിൽ, സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നൽകി. ഉഴവൂർ പഞ്ചായത്തിൽ നിന്നും അർഹരായ 34 ക്ഷീര കർഷകരാണ് പദ്ധതിയിൽ Read More…
ഉഴവൂർ മിനി സിവിൽ സ്‌റ്റേഷന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി
ഉഴവൂർ നിർമിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി. ഉഴവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി ശ്രീ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ശിലാഫലകം അനാച്ചാദനം ചെയ്തു. ഉഴവൂർ ഗ്രാമത്തിന്റെ എക്കാലത്തെയും വികസന സ്വപ്നങ്ങളിൽ ഒന്നായ ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർദ്യമാവുകയാണ്. ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു ബഹു മോൻസ് ജോസഫ് Read More…
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ്
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ OLLHSS ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ബി പി, ഷുഗർ,ഹീമോഗ്ലോബിൻ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു. സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ Read More…
ഉഴവൂർ പഞ്ചായത്തിൽ കട്ടിൽ വിതരണം ആരംഭിച്ചു
ഉഴവൂർ ഗ്രാമപഞ്ചായത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, റിനി വിൽസൺ,സെക്രട്ടറി സുനിൽ എസ്, icds സൂപ്പർവൈസർ നയനതാര, അധ്യാപകരായ അൻസി, സിന്ധു, സ്മിത എന്നിവർ പങ്കെടുത്തു.52 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്.
ഉഴവൂർ പഞ്ചായത്തിൽ ചെറുകിട മത്സ്യകർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഉഴവൂർ പഞ്ചായത്തിൽ 26 ചെറുകിട മത്സ്യകർഷകർക്ക് 10000 ഓളം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ആണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷനായ ജോണിസ് പി സ്റ്റീഫൻ, സുരേഷ് വി ടി, എലിയമ്മ കുരുവിള, ഫിഷറീസ് ഓഫീസർ ജൈനമ്മ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലനപരിപാടി സംഘടിപ്പിച്ചു
ഉഴവൂർ: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം Read More…
യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്,ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് അരീക്കര വാർഡിൽ യോഗ ക്ലബ് ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. രണ്ടാമത്തെ ബാച്ച് ൽ 12 പേർക്കാണ് പരിശീലനം നൽകിയത്. നാലാം വാർഡിൽ Read More…
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട വിതരണം രണ്ടാം ഘട്ടം തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി Read More…