കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പൂരിപ്പിച്ച 12 ഡി അപേക്ഷകള്‍ ഏപ്രില്‍ ഒന്നിനകം തിരികെ നല്‍കണമെന്ന് നിര്‍ദേശം. അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ചിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ബി.എല്‍.ഒമാര്‍ തന്നെ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ)ക്ക് ഏപ്രില്‍ ഒന്നിനകം നല്‍കേണ്ടതാണ്. Read More…
Top News
മെഡിക്കൽ കോളജിന് മുന്നിൽ ഗതാഗത നിയന്ത്രണം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ രണ്ടുമുതൽ ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട പൊതു യാത്രാവാഹനങ്ങൾ ആംബുലൻസ് എന്നിവ ആർപ്പൂക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിൽ കൂടിയും മറ്റു ചെറുവാഹനങ്ങൾ കുടമാളൂർ മാന്നാനം റോഡ് വഴിയും പോകേണ്ടതാണ്.
ഈസ്റ്റര്‍ ദിനത്തില്‍ ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പന: മലയാളി കുടിച്ചു തീര്‍ത്തത് 87 കോടിയുടെ മദ്യം; ഏറ്റവും മുന്നില്‍ ചാലക്കുടി
തിരുവനന്തപുരം: ഈസ്റ്ററിന് തലേന്ന് റെക്കോര്‍ഡ് വില്‍പന രേഖപ്പെടുത്തി കേരള ബെവ്‌കോ. ഈസ്റ്ററിന് തലേ ദിവസം മാത്രം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. 65.95 ലക്ഷം രൂപയുടെ മദ്യവില്‍പന നടത്തിയ ചാലക്കുടി ബെവ്‌കോയാണ് വില്‍പനയില്‍ മുന്നില്‍. നെടുമ്പാശേരി ബെവ്‌കോയില്‍ 59.12 ലക്ഷവും ഇരിങ്ങാലക്കുട ബെവ്‌കോയില്‍ 58.28 ലക്ഷവുമാണ് വില്‍പന. തിരുവമ്പാടിയില്‍ 57.30 ലക്ഷവും, കോതമംഗലം ബെവ്‌കോയില്‍ 56.68 ലക്ഷവും വില്‍പന നടന്നുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു. 2023ലെ ഈസ്റ്റര്‍ ദിനത്തിലെ Read More…
കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം; ഒരു കട പൂര്‍ണമായും കത്തിനശിച്ചു, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ തീപിടുത്തം. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ചെരുപ്പ് കടയാണ് കത്തിനശിച്ചത്. കോട്ടയത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുരടുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കടകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗാന്ധിനഗര്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കുമളി സ്പ്രിങ് വാലി കുരിശുമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തീര്‍ഥാടകന് പരിക്ക്
കുമളി: സ്പ്രിങ് വാലി കുരിശുമലയില്‍ മല കയറാനെത്തിയ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മുല്ലമല സ്വദേശി എം ആര്‍ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജീവിനെ 66 സെന്റിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമളിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് രാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് വില്ലേജ് ഓഫീസിന് സമീപം കാട്ടുപോത്ത് കൂട്ടമായി കാണപ്പെടുകയും വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരിയുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടന്നത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്തത്. Read More…
വിജ്ഞാപനം ഇറങ്ങി, പത്രിക സമര്‍പ്പണം ഏപ്രില്‍ നാലുവരെ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങിയതോടെ പത്രിക സമര്‍പ്പണത്തിന് ആരംഭമായി. ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ, (ജില്ലാ കളക്ടറുടെ ചേംബര്‍) ഉപവരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ പത്രിക സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ല എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ Read More…
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി Read More…
കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു Read More…
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് Read More…