പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ വീണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Thidanad
തൂഫാൻ വാക്കത്തോൺ നടത്തി
തിടനാട് : ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു. തിടനാട് പഞ്ചായത്ത് ശ്രീ ശ്രീകാന്ത് എം.എസ് ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടങ്ങിയവർ സന്ദേശം നൽകി. അധ്യാപകരും NSS വോളന്റിയർമാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
നാളികേരദിനാചരണം സംഘടിപ്പിച്ചു
തിടനാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് GVHSS തിടനാട് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് M S , PTA പ്രസിഡണ്ട് ശ്രീ ജെയ്‌സൺ ജോർജ് ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി ജി, എന്നിവർ ചേർന്ന് പങ്കാളിത്ത ഗ്രാമത്തിൽ തെങ്ങിൻ തൈകൾ നട്ടു. അധ്യാപകരും NSS വോളന്റിയർമാരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
രക്തദാന ഡയറക്ടറി പ്രകാശനവും ദാതാക്കളെ ആദരിക്കലും
തിടനാട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പിതൃവേദി തിടനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാല്പതിലധികം തവണ രക്തം ദാനം ചെയ്ത ഷാന്റി കൂട്ടിയാനിയിൽ, അനിൽ കാലായിൽ എന്നിവരെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പിതൃവേദി പുറത്തിറക്കിയ രക്തദാതാക്കളുടെ ഡയറക്ടറി തിടനാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് പ്രകാശനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസി. വികാരി ഫാ. പോൾ ഇരട്ടമാക്കിൽ, പ്രസിഡന്റ് സിബി ഒട്ടലാങ്കൽ, സെക്രട്ടറി സിറിൾ പുന്നക്കൽ, ട്രഷറർ പയസ് വടക്കേമുറി എന്നിവർ പ്രസംഗിച്ചു.അപൂർവ Read More…
SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിച്ചു
തിടനാട്: SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ,ഉണ്ണി മുകളേൽ ,സൈബോ ഉത്തമൻ ,സന്തോഷ് ,അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
തിടനാട് പഞ്ചായത്തിൽ നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു
തിടനാട് :എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റിംഗ്, റീടാറിങ് എന്നിവ നടത്തിയ തിടനാട് ഗ്രാമപഞ്ചായത്തിലെ നാല് റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 20 ലക്ഷം രൂപ അനുവദിച്ച് റിടാറിങ് നടത്തിയ തിടനാട് -കുന്നുംപുറം റോഡ്,10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തിയ പാക്കയം – ഉന്നുട്ട്മറ്റം റോഡ്,5 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ തിടനാട് അമ്പലം – ബലിക്കടവ് റോഡ്, 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തിയ ചെമ്പനാൽ – Read More…
തിടനാട് വട്ടക്കാവ് ദേവീക്ഷേത്ര കുളം ഉദ്ഘാടനം ചെയ്തു
തിടനാട്: സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിപിള്ള കാരുവള്ളിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ് കുമാർ പി, പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി , വൈസ് പ്രസിഡന്റ് സജി ജോസഫ് പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ , ശ്രീകാന്ത് Read More…
എൻ.എസ്സ്.എസ്സ് സപ്തദിന ക്യാമ്പ് നടത്തി
തിടനാട് : തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ സപ്തദിന ക്യാംപ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവൺമെൻ്റ് എൽ.പി.എസ് പ്ലാശനാൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തിടനാട് ഗ്രാമപഞ്ചായത്ത് 6 ആം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് എം. എസ് പതാക ഉയർത്തി ക്യാംപ് ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. സന്തോഷ്, ശ്രീ ജോയി ജോസഫ് , സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി Read More…
തിടനാട് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം: മിനി ബിനോ പ്രസിഡന്റ്; സജി പ്ലാത്തോട്ടം വൈസ് പ്രസിഡന്റ്
തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മിനി ബിനോ മുളങ്ങശ്ശേരിയും (ചേരാനി) വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ സജി ജോസഫ് പ്ലാത്തോട്ടവും (പാക്കയം) തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പിന്നാലെ നടന്ന ഔദ്യോഗിക യോഗത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 16 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും ബി.ജെ.പിക്കും എൽ.ഡി.എഫിനും അഞ്ച് വീതവും അംഗങ്ങളാണ് ഉള്ളത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിനി ബിനോ കഴിഞ്ഞ ഭരണസമിതിയിൽ അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങശ്ശേരിയുടെ ഭാര്യയുമാണ്. വൈസ് Read More…
പിണ്ണാക്കനാട് – പാറത്തോട് റോഡിൽ യാത്രക്ലേശം: നിർമ്മാണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് തിടനാട്
തിടനാട്: പിണ്ണാക്കനാട് – പാറത്തോട് റൂട്ടിൽ ഓണാനി ഭാഗത്ത് റോഡ് നിർമ്മാണ സാമഗ്രികൾ ഗതാഗത തടസ്സവും അപകടഭീഷണിയും ഉയർത്തുന്നതായി പരാതി. അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലും ടാർ വീപ്പകളും ഉടൻ നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ സാമഗ്രികൾ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത് മൂലം വാഹനങ്ങൾക്ക് വശം ചേർന്നു പോകേണ്ടി വരുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. സാധനങ്ങൾ ഇറക്കിയതല്ലാതെ നാളിതുവരെ പണികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും, ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ ഇവ മാറ്റിയിടാൻ പോലും അധികൃതർ Read More…











