Ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനആരോഹണം നടത്തി

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് അതിൻറെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി. പ്രസിഡൻറ് മനോജ് കുമാർ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ മാണി സി കാപ്പൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318B യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ എം ജെ എഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രിൻസിപ്പൽ Read More…

Ramapuram

രണ്ടാമത് അൽഫോൻസിയൻ പദയാത്രയുമായി SMYM രാമപുരം

രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു. പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. സഹനയാതനകളുടെ വഴിയേ സഞ്ചരിച്ച് 25 ഓളം യുവാക്കൾ രാമപുരത്തു നിന്നും കാൽനടയായി ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. മപുരം ഫോറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ ആശിർവാദത്തോടെ ആരംഭിച്ച പദയാത്രക്ക് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ നേതൃത്വം നൽകി.

Ramapuram

എം.ജി. സര്‍വ്വകലാശാല എം.എ.എച്ച്.ആര്‍.എം ഫലം പ്രസസിദ്ധീകരിച്ചു: മാര്‍ ആഗസ്തീനോസ് കോളേജിന് ഒന്നും രണ്ടും റാങ്ക്

രാമപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എ. എച്ച്.ആര്‍.എം. പരീക്ഷാ ഫലത്തില്‍ മാര്‍ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം. കോളേജിലെ അനുഷ്‌ക ഷൈന്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അനുഷ്‌ക മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെയാണ് ബി.ബി.എ. ഡ്രിഗ്രിയും പൂര്‍ത്തിയാക്കിയത്. പൊന്‍കുന്നം ചെറുവള്ളി, അക്ഷയയില്‍ ഷൈന്‍ വി.യുടെയും സന്ധ്യ യുടെയും മകളായ അനുഷ്‌ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്.ആര്‍.ട്രയിനിയായി ജോലി ചെയ്യുന്നു. വലവൂര്‍ Read More…

Ramapuram

മാര്‍ ആഗസ്തീനോസ് കോളേജില്‍ സ്‌പോട് അഡ്മിഷന്‍

രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതു വരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ BSW, B.Com.,B.Sc. Electronics, B.Sc. BioTechnology തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്. യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.

Ramapuram

രാമപുരം കോളേജിൽ വിജയദിനാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആരരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിസിനെ ചടങ്ങിൽ ആദരിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് Read More…

Ramapuram

രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.

പാലാ: രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ Read More…

Ramapuram

രാമപുരം ‌ കോളേജില്‍ ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

രാമപുരം: കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ (KKEM) കണക്റ്റ് കെയറിയര്‍ ടു ക്യാമ്പസ് (CCC) പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാമിന് രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജിൽ തുടക്കമായി. പദ്ധതിയിലൂടെ ഗ്ലോബല്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങളെയും, പുതിയതരത്തിലുള്ള ജോലികള്‍ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാധ്യതകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളോടും താൽപര്യങ്ങളോടും ഒത്ത ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു. സി.സി.സി. എക്‌സിക്യൂട്ടീവ് ജിനു ജോര്‍ജ്ജ് കേരള നോളഡ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളോട് Read More…

Ramapuram

രാമപുരം കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ (MACCSA) ഉദ്ഘാടനം ചെയ്തു

രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ MACCSA യുടെ 2025-26ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. പുതിയ അറിവുകള്‍ നേടുന്നതിനും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാങ്കേതിക കാഴ്ചപ്പാടുകള്‍ ഒന്നിച്ചു ചേര്‍ന്ന് വലിയ വിജയങ്ങള്‍ക്ക് കളമൊരുക്കുന്നതിനും കമ്പ്യൂട്ടര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ആശംസിച്ചു. കോളേജിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനം മഹത്തരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി Read More…

Ramapuram

രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം: വരവേൽപ്പുമായി ജോസ് കെ മാണി എംപി

രാമപുരം: കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ പിതാവ് കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു. രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഭരതസ്വാമി Read More…

Ramapuram

രാമപുരം കോളേജിൽ “ഫയർ ആൻഡ് സേഫ്റ്റി” പരിശീലന ക്ലാസ്സ്

രാമപുരം: മാർ ആഗസ്‌തീനോസ് കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറും(പാലാ) മാനേജ്മെൻറ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ബി.ബി.എ വിദ്യാർത്ഥികൾക്കായ് നടത്തിയ പരിശീലന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ ആധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെൻറ്, മേധാവി ലിൻസി ആൻ്റണി, അസി. പ്രൊഫസർ മീര എലിസബത്ത് അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.