Ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ

ചെയർമാൻ: ശ്രാവൺ ചന്ദ്രൻ റ്റി ജെ – എം. കോം., വൈസ് ചെയർപേഴ്സൺ :അനിറ്റ ഉണ്ണി – ബി.ബി. എ.,ജെനറൽ സെക്രട്ടറി : ജയലക്ഷ്മി ഇ എസ് – എം. എ. എച്ച്. ആർ. എം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ: 1. അൽഫോൻസ് ബിനോയ്- ബി.സി.എ., 2.ഡിൽജിത് ബിനു- ബി.ബി. എ, ആർട്സ് ക്ലബ് സെക്രട്ടറി: കല്യാണി സന്തോഷ് – ബി.സി.എ, സ്പോർട്സ് ക്ലബ് സെക്രട്ടറി: അജീപ് വര്ഗീസ് പ്രസാദ്മാഗസിൻ എഡിറ്റർ : ജൂലിയൻ ടാജ് -ബി.ബി. Read More…

Ramapuram

ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ സുനിൽ കെ ജോസഫ്

ഭാരതത്തിന്റെ 79 -ാം സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെക്കാത്തലോൺ കോട്ടയവും, ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയും സംയുക്തമായി സംഘടിപ്പിച്ച 79 KM സൈക്കിൾ റാലി “Independence Day Endurance Ride” വിജയകരമായി പൂർത്തീകരിച്ച് ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ശ്രീ. സുനിൽ കെ ജോസഫ്. തീക്കോയി കണ്ടത്തിൻകര കുടുംബാംഗമായ സുനിൽ സാറിന്റെ ഭാര്യ സുരഭി ഇതേ കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപികയാണ്. യുവജനങ്ങൾ ആരോഗ്യ പരിപാലനത്തിന് ജീവിതത്തിൽ കൂടുതൽ Read More…

Ramapuram

രാമപുരം SHLP സ്കൂളിലെ കർഷകദിനാചരണവും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി

രാമപുരം: കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തി യോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നവീനകൃഷി രീതിയായ കൃത്യതതുള്ളിനനകൃഷി സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനം Read More…

Ramapuram

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടത്തി

രാമപുരം : “ജേർണി ഓഫ് ഇന്ത്യ; സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി മെഗാ ക്വിസ് മത്സരം നടത്തി. റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്വാതന്ത്ര്യം നേടിത്തന്നവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നതിന് ഇത്തരം ക്വിസ് പ്രോഗ്രാമുകൾ ഉപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഐ Read More…

Ramapuram

രാമപുരം കോളേജിൽ നവാഗത ദിനാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ നവാഗത ദിനാഘോഷം നടത്തി. യുവത്വം തുടിക്കുന്ന നിരവധി ആഘോഷ പരിപാടികളാണ് നവാഗതർക്കായി സംഘടിപ്പിച്ചത്. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പ്രകടമാക്കിയ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നവാഗത ദിനാഘോഷം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജോസഫ് ആലഞ്ചേരിൽ, സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് , Read More…

Ramapuram

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന് അദ്ദേഹം പറഞ്ഞു. നെഫ്രോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു. മാർ സ്ലീവാ കോളജ് ഓഫ് നഴ്സിം​ഗിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ സന്ദേശവുമായി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.

Ramapuram

രാമപുരം കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം 16 ന്

രാമപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ നടത്തുന്ന മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം Read More…

Ramapuram

മനോജ്മെൻറ് അസോസിയേഷന്റെ ‘ഫ്ലാഷ് 2K 25’ ഉദ്ഘാടനം ചെയ്തു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ ‘ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ  എം എ എച്ച് ആർ എം  ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ , അഞ്ജലി എസ്  മോഹൻ  എന്നിവരെ തദവസരത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് Read More…

Ramapuram

പുസ്തകം പ്രകാശനം ചെയ്തു

പാലാ :രാമപുരം മാർ ആഗസ്തീനോസ് കോളെജ് മാനേജമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഡോ ബോബി ജോൺ തറയാനിയിൽ എഴുതിയ മൂന്നാമത്തെ പുസ്തകം “POWER OF EMOTIONAL INTELLIGENCE ” പ്രകാശനം ചെയ്തു. കോളെജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കിൻഫ്രാ ചെയർമാൻ ബേബി ജോസഫ് ഉഴുത്തുവാലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചരിൽ, സിജി ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ Read More…

Ramapuram

ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രാമപുരം: യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ഫാദർ Joanny Kuruvachira നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ ആശംസകൾ Read More…