രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്ഘാടനം നിർവ്വഹിച്ചു.1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ യാത്രാ വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു. കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, Read More…
Ramapuram
രാമപുരം കോളേജ് വിമൻ സെൽ ഉദ്ഘാടനം ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ നിർവ്വഹിക്കും
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്ഘാടനം 2 .12 .2025 2 പി എം ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മലയാളികൾക്ക് അഭിമാനമായ ആദ്യ വനിതാ പൈലറ്റ് ബാച്ചിൽ അംഗമായിരുന്ന ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്ഘാടനം നിർവ്വഹിക്കും. 1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു സെബാസ്റ്റ്യൻ. വ്യോമസേനയിൽ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ഇവർ പറത്തിയിരുന്നത്. ‘Avro’ എന്ന വിമാനം തനിയെ പറത്തിയ ആദ്യകാല വനിതകളിൽ Read More…
ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും ‘ഇന്നോവ 2K25’ നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി, ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ‘ഇന്നോവ 2K25’ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് +2 വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനമായ 10001 രൂപ പാലാ സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ ടോണി വിൽസൺ , ദേവനാരായണൻ ടി അനിൽ എന്നിവർക്കും രണ്ടാം സമ്മാനമായ Read More…
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും ‘ഇന്നോവ 2K25’
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി & ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ‘ഇന്നോവ 2K25’ നവംബർ 28 ന് കോളേജിൽ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സര പരിപാടിയിൽ +2 വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും മൂന്നാം സമ്മാനം 2501 രൂപയും ലഭിക്കും. Read More…
യുവതലമുറയിലെ മാനസിക സംഘർഷം : കുറുക്കുവഴികളില്ല; ഋഷിരാജ് സിംഗ്
രാമപുരം: യുവതലമുറയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി ലഹരി വസ്തുക്കൾ കുറുക്കു വഴികൾ ആകരുതെന്ന് മുൻ കേരളാ ഡിജിപി ഋഷിരാജ് സിംഗ്. മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗ് വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കണമെന്നും, കുട്ടികൾ കലാ കായിക രംഗങ്ങളിൽ വ്യാപൃതരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് Read More…
‘വിറ്റാ നോവ’ – ദേശീയ സെമിനാർ ആരംഭിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്, പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ ആരംഭിച്ചു. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും Read More…
രാമപുരം കോളേജിൽ ബ്യൂട്ടി & വെൽനെസ് കോഴ്സ് പഠിക്കാൻ അവസരം
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് വിദ്യാർത്ഥികളെ കൂടാതെ +2 യോഗ്യതയുള്ള എല്ലാവർക്കും കോഴ്സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421
രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു
രാമപുരം: വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്നതിനായി രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. NSDC പാർട്ണറായ കെൽട്രോണിന്റെ സഹകരണത്തോടെ ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്സാണ് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടാതെ നാല് വർഷ ഓണേഴ്സ് ഡിഗ്രി വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന്റെ ഭാഗമായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ 3 ക്രെഡിറ്റ് പോയിന്റ് കൂടി ലഭിക്കുന്നതാണ്. സ്കിൽ ഡെവലപ്പ്മെന്റ് Read More…
രാമപുരം കോളേജിൽ കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ജോയൽ ജൂബി, ആദർശ് സിബി- ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ ഒന്നാം സ്ഥാനവും കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, അജീന സി ജയൻ, ഷെറിൻ രഞ്ചൻ- സെന്റ് മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് മാനേജർ Read More…
രാമപുരം കോളേജിൽ ‘കാലിസ് ‘ കോമേഴ്സ് ഫെസ്റ്റ് നടത്തി
രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് കോമേഴ്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ് ‘കാലിസ്’ ൽ വിവിധ സ്കൂളുകളിൽ നിന്നുമായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റിനോട് അനുബന്ധിച് നടത്തിയ മത്സരങ്ങളിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മെമ്മോറിയൽ “ബിസിനസ് ക്വിസ് ഒന്നാം സ്ഥാനം അഷേർ ജോസഫ്, ശ്രീഹരി ആർ നായർ സെന്റ്. ആൻസ് എച്ച്.എസ്.എസ് കുരിയനാട്, രണ്ടാം സ്ഥാനം -എയ്ലിൻ മരിയ തരുൺ, എയ്ഡൻ ക്രിസ് ഹോളി ക്രോസ്സ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ Read More…











