pravithanam

അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വേറിട്ടതും നവീനവുമായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഒരു മോഡൽ സ്കൂളിലേക്കുള്ള വളർച്ചയുടെ പാതയിൽ Read More…

pravithanam

അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നവംബർ 28 ന്

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് -2025 സീസൺ 2’ സംഘടിപ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ,യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ Read More…

pravithanam

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ

പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ ക്രൈസ്‌തവ വിശ്വാസികൾ ധാരാളം അതിവസിക്കുന്ന പ്രവിത്താനത്തു ഒരു പള്ളി വേണമെന്നുള്ള പൂർവികരുടെ ദീർഘകാല ആഗ്രഹം AD 1660-ൽ പിറവിതിരുന്നാൾ ദിനത്തിൽ സഫലമായി. പ്രവി ത്താനത്തു വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിൽ ഒരു കുരിശു പള്ളിയുണ്ടായി. 1729-ൽ ഈ കുരിശുപള്ളി ഒരു ഇടവകപള്ളിയായി ഉയർത്തി. 1873 ൽ മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ റേശ് മാലാഖ യുടെ രൂപം ഇറ്റലിയിൽ നിന്നും Read More…

pravithanam

സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത കുടുംബം പ്രഖ്യാപനം, ജീവിത നൈപുണി വികസന പദ്ധതിയായ ‘ലൈഫ് ‘ രണ്ടാം ഘട്ടം, എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു. സ്കൂളിന്റെ അഭിമാന പദ്ധതിയായി ഈ അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ്ബും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും നേതൃത്വം ഏറ്റെടുത്ത് നടപ്പിലാക്കിയ ‘ലഹരി Read More…

pravithanam

ലാപ്ടോപ്പ് വിതരണോദ്ഘാടനം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി. അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും.2023-24 സാമ്പത്തിക വർഷത്തിലെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവ വിദ്യാർത്ഥികളായ റോയ് കെ. മുളകുന്നം, സിബിച്ചൻ ജോസഫ് Read More…

pravithanam

കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളുടെ കുടുംബങ്ങളെ ലഹരിവിമുക്തമായി പ്രഖ്യാപിക്കാൻ പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്‌. അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ചത്. അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക്, Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവിത്താനം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2024- 27 ബാച്ച് അംഗങ്ങളായ യൂണിറ്റ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്. സ്വതന്ത്ര Read More…

pravithanam

കമ്പ്യൂട്ടർ പരിശീലനം നൽകി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മനസ്സിലാക്കിയ റോബോട്ടിക്സ്, ഗെയിമിംഗ് മേഖലകളിലെ അറിവുകളാണ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പകർന്നു നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ‘കുട്ടി ടീച്ചേഴ്സ്. കോം ‘ എന്ന പ്രത്യേക പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. ക്ലബ് അംഗങ്ങളായ കൃഷ്ണാനന്ദ് എസ്., മാത്തുക്കുട്ടി ജോബി, Read More…

pravithanam

പ്രതിഭകൾക്ക് ആദരം

പ്രവിത്താനം: പാലാ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലും, പാലാ ഉപജില്ല സ്പോർട്സ് മീറ്റിലും മികച്ച വിജയം നേടിയ സെൻറ് അഗസ്റ്റിൻസ് എൽ.പി.എസ്., സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്. സ്കൂളുകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഒക്ടോബർ 15 ബുധനാഴ്ച 2.15 പി. എം. ന് സെൻറ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്നു. സ്കൂൾ മാനേജർ വെരി. റവ.ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ ബ്രില്യൻന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ് പി. Read More…

pravithanam

ലഹരിവിരുദ്ധ കോർണർ മീറ്റിംഗ്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കോർണർ മീറ്റിംഗ് ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയ്ക്ക് വലിയകാവുംപുറം അരങ്ങാപ്പാറയിൽ നടക്കും. അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്ലാഷ് മോബ്, സ്കിറ്റ്, മറ്റു കലാപരിപാടികൾ തുടങ്ങിയവ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ സുധാ ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന Read More…