പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകളിലെ വിളവെടുപ്പ് ശ്രദ്ധേയമായി. വഴിയോരത്തോ, കൃഷിയിടത്തിലോ, പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറുന്നത്. ഓഗസ്റ്റ് മാസം അവസാനമാണ് സ്കൂളിലെ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്. അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ, ഉപയോഗശൂന്യമായ Read More…
Poonjar
ലയൺസ് ക്ലബ് അരുവിത്തുറ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ രക്ഷാകർത്തകൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി
പൂഞ്ഞാർ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ രക്ഷാകർത്തകൾക്കായി കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് രതീഷ് വി ആറിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജോവിറ്റാ Read More…
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം കൊടിയിറങ്ങി
പൂഞ്ഞാർ: കഴിഞ്ഞ നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചമ്പ്യൻമാരായി. യു പി വിഭാഗത്തിൽ 80 പോയന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പോയിന്റ് നേടി ആണ് ചാമ്പ്യൻ ഷിപ്പ് നേടിയത്. യു Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. ബി.ജെ.പിയിലെ ആനിയമ്മ സണ്ണിയായിരുന്നു എതിർ സ്ഥാനാർത്ഥി. സി.പിഎമ്മിൽ നിന്ന് പുറത്താക്കിയ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ബി.ജെ പി യ്ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ വോട്ട് തുല്യനിലയിലാവുകയായിരുന്നു. നറുക്കെടുപ്പിൽ ഭാഗ്യം കോൺഗ്രസിനെ തുണച്ചു. അവിശ്യാസത്തിലൂടെ പുറത്താക്കപ്പെട്ട എൽ.ഡിഎഫിലെ റെജി ഷാജി എത്തിയിരുന്നെങ്കിലും വോട്ട് ചെയ്തില്ല. അവിശ്വാസത്തിലൂടെ പ്രസിഡൻ്റിനെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിലും വൈസ് പ്രസിഡൻ്റ് സ്ഥാനം നേടിയതിൻ്റെ Read More…
കലയുടെ ഉത്സവത്തിന് തിരി തെളിഞ്ഞു
പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ പങ്കെടുക്കും. മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂൾ മാനേജർ പി ആർ അശോക Read More…
അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കിയ അഡ്വ.മത്തായി മുതിരേന്തിക്കലിന് സ്വീകരണം നൽകി
പൂഞ്ഞാർ: അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായഅഡ്വ. മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി. ഇന്നലെ പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽകുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാ. സജി മുതിരേന്തിക്കൽ, ഫാ. J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.
സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനം കലാസാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു
പൂഞ്ഞാർ: സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കല സാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സംഗമം പ്രശസ്ത സിനിമാതാരവും സാമൂഹിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റിഎസ് സിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സിഎം Read More…
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം എസ് എം വി സ്കൂളിൽ 18 ന് തുടങ്ങും
പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Read More…
മുനമ്പത്തേയ്ക്ക് ഐക്യദാർഢ്യറാലിയുമായി പയ്യാനിത്തോട്ടം ഇടവക
പൂഞ്ഞാർ : മുനമ്പം ഐക്യദാർഢ്യദിനത്തിൽ മുനമ്പം ജനതയ്ക്ക് പിന്തുണയുമായി പയ്യാനിത്തോട്ടം ഇടവക മുനമ്പത്തേയ്ക്ക് ഐക്യദാർഢ്യറാലി നടത്തി. ഇടവക സമൂഹത്തിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിക്കുകയും നീതി നിഷേധിക്കപ്പെട്ട ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വികാരി ഫാ തോമസ് കുറ്റിക്കാട്ട്, അനിൽ വഴക്കുഴ, ലിബിൻ കല്ലാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂഞ്ഞാർ രാജകുടുംബത്തിലെ അത്തംനാൾ അംബിക തമ്പുരാട്ടിയുടെ സംസ്‍കാരം നടത്തി
പൂഞ്ഞാർ: രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്. പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ Read More…











