പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് Read More…
Poonjar
ഓണക്കോടികൾ വിതരണം ചെയ്തു
പൂഞ്ഞാർ : ഓണത്തോട് അനുബന്ധിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ ഹരിതകർമ്മ സേന അംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നീ വിഭാഗങ്ങളിലായി ആയിരത്തിലധികം പേർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ പൂഞ്ഞാർ രാജകുടുംബാഗം ഉഷ വർമ്മ തമ്പുരാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ മോഹന് ഓണക്കോടി നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
പൂഞ്ഞാർ : ജലജീവൻ പദ്ധതിക്ക് വേണ്ടി, കുഴിച്ചു നശിപ്പിച്ച, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ വിവിധ PWD റോഡുകളായ,പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനി യിലാപ്പ് റോഡ്,കൈപ്പള്ളി – കളത്വ – എന്തയാർ റോഡ്, പെരിങ്ങുളം – വെള്ളപ്പാറ റോഡ്, കൂടാതെ തകർന്നു കിടക്കുന്ന, പൂഞ്ഞാർ ആശുപത്രിപടി ഭാഗത്തു പുതിയ കലുങ്ക് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള സർക്കാർ വകുപ്പുകളായ കേരള വാട്ടർ അതോറിറ്റി, PWD വകുപ്പ് എന്നിവ ഇടപെട്ടു ഉടനെ പ്രശ്നപരിഹാരംഉണ്ടാകണമെന്ന് അവശ്യപ്പെട്ടു കൊണ്ടു പൂഞ്ഞാർ Read More…
പൂഞ്ഞാർ ഗവൺമെൻറ് ആശുപത്രി ജംഗ്ഷനിലെ റോഡിൻറെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടതിനെത്തുടർന്ന് മഴയില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായി ടാർ ചെയ്യുമെന്നും മഴയാണെങ്കിൽ താൽക്കാലികമായി കുഴി അടയ്ക്കുകയും ചെയ്യുമെന്ന് എന്ന് എം.എൽ.എ ഉറപ്പ് നൽകി.
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ. ഫാ.ജോസഫ് വിളക്കുന്നേൽ, റവ. ഫാ മൈക്കിൾ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പിലും പങ്കെടുത്തു.
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും
പൂഞ്ഞാർ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 2025 ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 9 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ലദീഞ്ഞ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. തിരുനാൾ ദിവസങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ 6 വരെ രാവിലെ 5 30 ,6 30 10:00, ഉച്ചകഴിഞ്ഞ് Read More…
10 ശതമാനം ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ
പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പ ത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു. കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധി കളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ. ബി. ഐ മാനദണ്ഡമായ മൂന്ന് ശതമാനംനെറ്റ് എൻ.പി.എ. എന്നത് ‘ഒരു Read More…
എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകി
കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പമ്പാവാലി, പുഞ്ചവയൽ, Read More…
വന്യജീവി ആക്രമണ പ്രതിരോധ സംവിധാനം : ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോരുത്തോട്, എരുമേലി,മുണ്ടക്കയം പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്റർ ദൂരം ജനവാസ മേഖലയും, വനമേഖലയും ആയി അതിർത്തി പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിരന്തരമായി വന്യജീവി ആക്രമണ മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വനം വകുപ്പ്, കൃഷിവകുപ്പ്, നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായത്തോടെ 7.34 കോടി രൂപ അനുവദിപ്പിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വനാതിർത്തി പൂർണ്ണമായും കിടങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ്, ഇവ സ്ഥാപിച്ച് പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു Read More…
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ : മണിയംകുന്ന് പള്ളി ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈററ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളി, സ്കൂൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാതിരുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വിജയ തുടർന്ന് നാട്ടുകാർ Read More…