Poonjar

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്.ജോസഫ് യുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെ.ജോസഫ് യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ വിദ്യാർത്ഥികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലെ മോരിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയം.

Poonjar

സ്വീകരണം നൽകി

പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോജിയോ ജോസഫിനു കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെകട്ടറി എം ടി രമേശ്‌ ഷാൾ അണിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 8 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി. തിടനാട് പഞ്ചായത്തിൽ 5 മെമ്പർമാരും, പൂഞ്ഞാർ പഞ്ചായത്തിൽ 4 മെമ്പര്മാരുമായി ഇരു പഞ്ചായത്തിലും മുഖ്യ പ്രതിപക്ഷമായി ബി ജെ പി Read More…

Poonjar

ശ്രീമതി മിനർവാ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയി ബി ജെ പി നേതാവ് ശ്രീമതി മിനർവാ മോഹൻ തിരഞ്ഞെടുക്കപെട്ടു.

Poonjar

പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി കരുത്ത് തെളിയിച്ചു

പൂഞ്ഞാർ തെക്കേക്കര ബിജെപി കരുത്ത് തെളിയിച്ചു. പിസി ജോർജും ഷോൺ ജോർജും നടത്തിയ നീക്കം ഫലം കണ്ടു. എൻഡിഎ 7എൽഡിഎഫ് 7യുഡിഎഫ് 2.

Poonjar

പൂഞ്ഞാർ പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു

പൂഞ്ഞാർ പഞ്ചായത്ത്‌ പത്തു വർഷത്തിനുശേഷം ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. നാല് സീറ്റുകളോടെ ബിജെപി പ്രതിപക്ഷത്ത്.

Poonjar

ഏകദിന ശില്പശാല നടത്തി

ഐ എച്ച് ആർ ഡി എ ഐ കോൺക്ലെവ് എജ്യു @ എ ഐ 3.0 യുടെ ഭാഗമായി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ ഇലക്ട്രോണിക്സ് വിഭാഗം, മുട്ടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിൽ “റോബോ വൈബ് “എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹണി ജോസ് ശില്പശാല ഉദ്ഘാടനം നടത്തി.ശില്പശാലയോട് അനുബന്ധിച്ച് ഫ്യൂച്ചർ ടെക്നോളജി എന്ന വിഷയത്തിൽ ക്ലാസ്സ്‌, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് കോളേജ് ഇലക്ട്രോണിക്സ് Read More…

Poonjar

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കടലാടിമറ്റം വാർഡിൽ നിഷ വീണ്ടും മത്സര രംഗത്ത്

പൂഞ്ഞാർ: 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്‌നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും Read More…

Poonjar

പൂഞ്ഞാർ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ അശോക് വർമ്മ രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പും സമ്മേളനവും ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് Read More…

Poonjar

പൂഞ്ഞാർ തെക്കേക്കരയിൽ യു.ഡി.എഫ് പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ.പി.സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കരയിൽ നടത്തിയ പൊതുസമ്മേളനവും സ്ഥാനാർത്ഥി സംഗമവും കെ. പി. സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സാരഥികളെ കെ.പി.സി.സി പ്രസിഡൻ്റ് ഷാൾ അണിയിച്ചു. യു. ഡി.എഫ് മണ്ഡലം ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമ്മേളത്തിൽ കെ.പി.സി സെക്രട്ടറിമാരായ അഡ്വ ഫിൽസൺ മാത്യു അഡ്വ പി.എസലീം അഡ്വ ടോമി കല്ലാനി കെ. പി. സി മൊബർ തോമസ് കല്ലാടൻ ഡി. സി. സി ജനറൽ Read More…

Poonjar

പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന്

പൂഞ്ഞാർ സെന്റ്. ജോസഫ് യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് (5.12..2025) ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു. വികാരി ജനറാൾ റവ. മോൺ.സെബാസ്റ്റ്യൻ വേത്താനത്തിന്റെ മുഖ്യ കർമികത്വത്തിലും, കോർപ്പറേറ്റ് മാനേജർ ബഹു. ഫാ. ജോർജ് പുല്ലുകാലയിൽ സ്കൂൾ മാനേജർ ബഹു. ഫാ. പനയ്ക്കക്കുഴി മുൻ മാനേജർ ഫാ. മാത്യു കടുക്കുന്നേൽ എന്നീ മഹത് വ്യക്തികളുടെ സാന്നിധ്യത്തിലും നടത്തപ്പെടുന്നു. 1947 ജൂൺ 19 ന് ജന്മം കൊണ്ട പൂഞ്ഞാർ സെന്റ് ജോസഫ് യു.പി. Read More…