Pala

ഇന്നലെ രാത്രി വീശിയടിച്ചകാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങൾ

പാലാ: ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 11 കെവി ഫീഡറുകൾ ഭൂരിഭാഗവും തകരാറിലായി. മരങ്ങൾ ഒടിഞ്ഞുവീണ് നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും നിരവധി സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഇന്ന് ഉച്ചയോടെ വൈദ്യുതിബന്ധം ഭാഗീകമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിരവധിയായ എൽ.ടി ലൈൻ തകരാറുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്നും പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Pala

പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആരാധനക്രമക്വിസ് ഉഹ്ദാന- 2025 നടത്തപ്പെട്ടു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സ്വന്തമാക്കി തിടനാട് Read More…

Pala

ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു

പാലാ: കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല.

Pala

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ

പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് Read More…

Pala

പാലാ നെല്ലിയാനി മേഖലയിൽ കാറ്റും മഴയും നാശം വിതച്ചു ;മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ പാടേ തകർന്നു

പാലാ: ഇന്ന് വെളുപ്പിന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് നെല്ലിയാനി മേഖലയിൽ ഉണ്ടായത്.വൻ മരങ്ങളും വലിയ ശിഖരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഈ റോഡിൽ നിരവധി വൈദ്യുതി തൂണുകളാണ് തകർന്ന് റോഡിൽ കിടക്കുന്നത്. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻതകരാറിലായി. വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ Read More…

Pala

സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പരിശീലനം നൽകി

പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കെയർ‌ ഹോംസുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി മാനേജിം​ഗ് നീ‍ഡ്സ് ഓൺ സ്പെഷ്യൽ ചിൽഡ്രൻ എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സ്പെഷ്യൽ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേ​ഹം പറഞ്ഞു. കെയർ ​ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്ന്ചെരിവുപുരയിടം, കാവാലി ഫാ.ബോഡ് വി​ഗ് ഡേ കെയർ സെന്റർ പ്രിൻസിപ്പൽ Read More…

Pala

പാലാക്കാരുടെ സുഖ യാത്രയുടെ കാലം കഴിയുന്നു;പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റി

പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു. വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം രണ്ട് എ.സി ബസുകൾ കോഴിക്കോടിനും ഒരെണ്ണം കൊട്ടാരക്കരയിലേയ്ക്കും മാററി. വെളുപ്പിന് 5 മണിക്ക് പാലാ- തിരുവനന്തപുരമായി സർവ്വീസ് നടത്തി കൊണ്ടിരുന്ന ബസുകളാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്.പാലാ ഡിപ്പോയിൽ നിന്നും കോട്ടയം -തൊടുപുഴ ചെയിൻ സർവ്വീസിൽ ഉണ്ടായിരുന്ന ബസാണ് കൊട്ടാരക്കരയിലേയ്ക്കും മാറ്റിയത്.അടുത്ത കാലം വരെ 66 ഷെഡ്യൂൾ കൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇതോടെ 60 ഷെഡ്യൂൾ കൾ മാത്രമായി Read More…

Pala

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാലാ: പാലാ മണ്ഡലത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജോയി എബ്രഹാം, ജോസഫ് പുളിക്കല്‍, ആനി ബിജോയി, ജോണി കോഴിമല, റോയി കണ്ടനാംപറമ്പില്‍, മോളി സണ്ണി ചെമ്പുളായില്‍, ബിജോയി തെക്കേല്‍, Read More…

Pala

പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം

പാലായുടെ പൈതൃകവും,വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു. രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി.റവ.ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ഡി എം എ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ , പി ഡി എം എ അസിസ്റ്റൻ്റ് Read More…

Pala

പാലായിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം സിറ്റിംഗ് അവസാനിപ്പിച്ചു

പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായിൽ സിറ്റിംഗ് ഉണ്ടായിരുന്നത്. പാലായിലെ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കോടതികൾ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോൾ ബാർ അസോസിയേഷൻ ഹാളായി പ്രവർത്തിച്ചിരുന്ന മുറി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകൾ Read More…