പാലാ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്. UGC/NET പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. 2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി ‘ഗൗദിയം പ്ലാറ്റിനം’ കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ എഡിറ്റോറിയല്‍ Read More…
Pala
അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി
പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ചു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു Read More…
ഇടയാറ്റ് സ്വയംഭൂ: ബാലഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ
പാലാ: ഇടയാറ്റ് സ്വയംഭൂ:ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ നടക്കും. അമ്മയുടെ മടിയിൽ ഇരി ക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തി ലെ പ്രധാന പ്രതിഷ്‌ഠ. അതിനാൽ കുട്ടികൾകൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്. രാവിലെ 5 മുതൽക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ,6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയും മഹാഗണപതിഹോമത്തിന് Read More…
അധ്യാപക ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് TTI -ല്‍ മുന്‍കാല അധ്യാപകരെ ആദരിച്ചു
പാലാ :- പാലാ സെന്റ് തോമസ് TTI -ലെ അധ്യാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി പി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ രൂപത മുൻ വികാരി ജനറാളും, പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന റവ. ഫാ. ഈനാസ് ഒറ്റതെങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജ്ഞാനവും, പിന്തുണയും, ശാശ്വതമായ സ്വാധീനം ചെലുത്തി, ക്ലാസ് മുറികളുടെ പുറത്തും, മാതൃകയും പിന്തുണയുമായി കുട്ടികളുടെ കൂടെ എന്നും താങ്ങും തണലായും നില്‍ക്കേണ്ടവനാണ് ഒരു അധ്യാപകനെന്നും, Read More…
ഗുരുവന്ദനവും അദ്ധ്യാപകദിനാചരണവും
പാലാ : സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ അധ്യാപകദിനത്തിൽ അലുമിനി അസോസിയേഷൻ’ ഗുരുവന്ദനവും അധ്യാപക ദിനാചരണവും’ സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അംഗമായ ഹിന്ദി വിഭാഗം മുൻ തലവൻ 99 വയസ്സുള്ള പ്രൊഫസർ ആർ. എസ് പൊതുവാളിനെ തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറളുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ Read More…
പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം
പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. Read More…
ജോൺസി നോബിൾ അനുസ്മരണയോഗം നടത്തി
പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ,ആർ മനോജ്,എൻ സുരേഷ്,ചാക്കോ തോമസ്,സതീഷ് ചൊള്ളാനി,ഷോജി ഗോപി, വിസി പ്രിൻസ്, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ,പിഎൻആർ രാഹുൽ,വിജയകുമാർ തിരുവോണം, എ എസ് തോമസ്, ബിജോയി Read More…
നവതി ആഘോഷിക്കുന്ന ഗോപിനാഥ് കർത്തയ്ക്ക് ആദരം നൽകി
പാലാ: മീനച്ചിൽ രാജവംശത്തിലെ കാരണവരായ ദാമോദർ സിംഹർ .ജി .എസ് ഗോപിനാഥൻ കർത്തായ്ക്ക് നവതി. റിട്ട: ഹെഡ്മാസ്റ്റർ കൂടിയാണ് ഗോപിനാഥൻ .നവതി ദിനത്തിൽ ഭവനത്തിലെത്തി പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാര്യ: ഉഷാ ജി കർത്താ, മകൻ :ജി .ജയകൃഷ്ണൻ, ടോബിൻ കെ അലക്സ്, ജോർജ്കുട്ടി ജേക്കബ്, റ്റോമി തടിയേൽ എന്നിവരും പങ്കെടുത്തു.
പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി
പാലാ: അയൽ സംസ്ഥാനമായ തമിഴ്നാട് പട്ടണങ്ങളിലേക്ക് പാലാ വഴി കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. ഇനി കമ്പത്തിനും തേനിയിലേക്കും പാലായിൽ നിന്നും യാത്ര ചെയ്യാം. 06.30 AM കോയമ്പത്തൂർ (എ.സി),07.30 തെങ്കാശി, 08.20 കോയമ്പത്തൂർ ഫാസ്റ്റ്.08.35 കമ്പം ഫാസ്റ്റ് (കട്ടപ്പന വഴി) 03.00 പി.എം. തെങ്കാശി,08.45 പി.എം. കോയമ്പത്തൂർ, 09.00 പി.എം. മൈസൂർ- ബാംഗ്ലൂർ ,10.30 പി.എം. കോയമ്പത്തൂർ (എ.സി). ആലപ്പുഴ ഡിപ്പോയിൽ നിന്നുo പാലാ വഴി തേനി സർവ്വീസും പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ Read More…
യന്ത്രങ്ങളുടെ “ആശാൻ ” പടിയിറങ്ങി
പാലാ: 50 വർഷത്തെ എൻജിനീയറിംഗ് സേവനം പൂർത്തിയാക്കിയ പാലാ പുലിയന്നൂർ ഇൻഡ്യാർ ബ്ലോക്ക് റബ്ബർ ഫാക്ടറിയിലെ മെക്കാനിക്കൽ വിഭാഗം ഫോർമാൻ മാത്യു ജോസഫ് ജോലിയിൽ നിന്നും വിരമിച്ചു. കേരള അഗ്രിക്കൾച്ചർ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച രാജ്യത്തെ പ്രഥമ ക്രംബ് റബ്ബർ ഫാക്ടിയായ ഇൻഡ്യാറിൽ അൻപത് വർഷം മുമ്പാണ് മാത്യു ജോസഫ് മെഷീനിസ്റ്റ് തസ്തികയിൽ ജോലിക്ക് ചേർന്നത് നിയമപ്രകാരം അൻപത്തി എട്ടാം വയസ്സിൽ സർവ്വീസിൽ നിന്നും വിരമിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും തുടരുവാൻ മാനേജ്മെൻ്റ് അനുവദിക്കുകയായിരുന്നു. ഫാക്ടറിയിലേക്കാവശ്യമായ യന്ത്രങ്ങൾ സ്വന്തമായി Read More…











