പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത അതിജീവനമാണ് കെ ആർ നാരായണൻ്റെ ജീവിതം. കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. Read More…
Pala
സൈക്കിൾ റാലി പരിശീലനത്തിന് നേതൃത്വം നൽകാൻ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ 30 കിലോ മീറ്റർ സൈക്കിൾ യാത്ര ചെയ്തു കോളേജിൽ എത്തി
പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകാൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മോനിപ്പള്ളിയിലുള്ള തന്റെ വസതിയിൽനിന്നും സൈക്കിൾ യാത്ര ചെയ്താണ് കോളേജിൽ എത്തിയത്. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 Read More…
42 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു
2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ Read More…
നേച്ചർഫിറ്റ് – സെന്റ് തോമസ് കോളേജ് കേരള സൈക്കിള്‍ പ്രയാണം
പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലൂടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ സൈക്കിൾ റാലി കടന്നുപോകുന്നുണ്ട്. സൈക്കിള്‍ റാലിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനത്തിനുള്ള ജേഴ്‌സി ബർസാർ Read More…
ആലോചനാ യോഗം ചേർന്നു
പാലാ: 42 -മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു.അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് Read More…
പാലാ ഉപജില്ല ശാസ്ത്രോത്സവം ; IGNITE -2024 ഓവറോൾ സെക്കന്റ് നേടി പ്ലാശനാൽ സെന്റ്.ആന്റണിസ് സ്കൂൾ
2024-25 അധ്യയന വർഷത്തിലെ പാലാ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം – IGNITE -2024 ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സ്കൂൾ ഓവറോൾ സെക്കന്റ് നേടി. 2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും. സാമൂഹ്യശാസ്ത്ര-ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി. വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അനുമോദിച്ചു.
സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി
പാലാ: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ – ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റിൽ നിന്നു കുഴഞ്ഞു വീണത്. യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടൻ കണ്ടക്ടർ ഉണ്ണി Read More…
പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുനാളിന് കോടിയേറി
പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു. ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ Read More…
മാക്സ്പെക്ട്ര നടത്തി
പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സര പരിപാടിയായ ‘മാക്സ്പെക്ട്ര’ യുടെ പ്രൊഫ. മാത്യു ടി മാതേക്കൽ ഓവറോൾ എവർ റോളിംഗ് ട്രോഫി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് രാമപുരം കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽനിന്നുമായി 300 ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ ടെക്നോവ : മിന്നു മരിയ വിനോദ്, അനറ്റ് ജിന്റോ- Read More…
പാലാ സെൻ്റ്. തോമസ് കോളേജിൽ കെ.എസ്.യു പാനലിന് തകർപ്പൻ വിജയം
പാലാ സെൻ്റ് തോമസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻ വിജയം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാലാ സെൻ്റ്. തോമസ് കോളേജിൽ എസ്. എഫ്.ഐ യുടെ ആധിപത്യം തകർത്തെറിഞ്ഞ് കെ.എസ്.യു പാനൽ വിജയ ക്കൊടി പാറിക്കുന്നത്. ചെയർമാൻ വൈസ് ചെയർ പേഴ്സൺ ജനറൽ സെക്രട്ടറി ആർട്സ് ക്ലബ്ബ് സെക്രട്ടറി രണ്ട് യൂണിവേഴ്സി റ്റി യൂണിയൻ കൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നീ പ്രധാന സീറ്റുകളെല്ലാം കെ.എസ് യു നേടി. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റുകളിൽ 12 Read More…











