പാലാ: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. Read More…
Pala
ജോൺസി നോബിൾ അനുസ്മരണയോഗം നടത്തി
പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ,ആർ മനോജ്,എൻ സുരേഷ്,ചാക്കോ തോമസ്,സതീഷ് ചൊള്ളാനി,ഷോജി ഗോപി, വിസി പ്രിൻസ്, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ,പിഎൻആർ രാഹുൽ,വിജയകുമാർ തിരുവോണം, എ എസ് തോമസ്, ബിജോയി Read More…
നവതി ആഘോഷിക്കുന്ന ഗോപിനാഥ് കർത്തയ്ക്ക് ആദരം നൽകി
പാലാ: മീനച്ചിൽ രാജവംശത്തിലെ കാരണവരായ ദാമോദർ സിംഹർ .ജി .എസ് ഗോപിനാഥൻ കർത്തായ്ക്ക് നവതി. റിട്ട: ഹെഡ്മാസ്റ്റർ കൂടിയാണ് ഗോപിനാഥൻ .നവതി ദിനത്തിൽ ഭവനത്തിലെത്തി പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാര്യ: ഉഷാ ജി കർത്താ, മകൻ :ജി .ജയകൃഷ്ണൻ, ടോബിൻ കെ അലക്സ്, ജോർജ്കുട്ടി ജേക്കബ്, റ്റോമി തടിയേൽ എന്നിവരും പങ്കെടുത്തു.
പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി
പാലാ: അയൽ സംസ്ഥാനമായ തമിഴ്നാട് പട്ടണങ്ങളിലേക്ക് പാലാ വഴി കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. ഇനി കമ്പത്തിനും തേനിയിലേക്കും പാലായിൽ നിന്നും യാത്ര ചെയ്യാം. 06.30 AM കോയമ്പത്തൂർ (എ.സി),07.30 തെങ്കാശി, 08.20 കോയമ്പത്തൂർ ഫാസ്റ്റ്.08.35 കമ്പം ഫാസ്റ്റ് (കട്ടപ്പന വഴി) 03.00 പി.എം. തെങ്കാശി,08.45 പി.എം. കോയമ്പത്തൂർ, 09.00 പി.എം. മൈസൂർ- ബാംഗ്ലൂർ ,10.30 പി.എം. കോയമ്പത്തൂർ (എ.സി). ആലപ്പുഴ ഡിപ്പോയിൽ നിന്നുo പാലാ വഴി തേനി സർവ്വീസും പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ Read More…
യന്ത്രങ്ങളുടെ “ആശാൻ ” പടിയിറങ്ങി
പാലാ: 50 വർഷത്തെ എൻജിനീയറിംഗ് സേവനം പൂർത്തിയാക്കിയ പാലാ പുലിയന്നൂർ ഇൻഡ്യാർ ബ്ലോക്ക് റബ്ബർ ഫാക്ടറിയിലെ മെക്കാനിക്കൽ വിഭാഗം ഫോർമാൻ മാത്യു ജോസഫ് ജോലിയിൽ നിന്നും വിരമിച്ചു. കേരള അഗ്രിക്കൾച്ചർ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച രാജ്യത്തെ പ്രഥമ ക്രംബ് റബ്ബർ ഫാക്ടിയായ ഇൻഡ്യാറിൽ അൻപത് വർഷം മുമ്പാണ് മാത്യു ജോസഫ് മെഷീനിസ്റ്റ് തസ്തികയിൽ ജോലിക്ക് ചേർന്നത് നിയമപ്രകാരം അൻപത്തി എട്ടാം വയസ്സിൽ സർവ്വീസിൽ നിന്നും വിരമിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും തുടരുവാൻ മാനേജ്മെൻ്റ് അനുവദിക്കുകയായിരുന്നു. ഫാക്ടറിയിലേക്കാവശ്യമായ യന്ത്രങ്ങൾ സ്വന്തമായി Read More…
പാലാ ബ്ലഡ് ഫോറം നെൽസൺ ഡാൻ്റെ അനുസ്മരണം നടത്തി
പാലാ : പാലാ ബ്ലഡ് ഫോറം ആരംഭിച്ചപ്പോൾ മുതൽ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണം ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തി. പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി വൈ എസ് പി. കെ സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി ഡി ജോർജ്, ഡോ. സുനിൽ തോമസ്, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സജി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ പരിശീലന പരിപാടി നടത്തി
പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എം.എൻ.എഫ് ആൻഡ് ഐ.എ.പി കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബേസിക് നിയോനറ്റൽ റിസസിറ്റേഷൻ പരിശീലന പരിപാടി ഫസ്റ്റ് ഗോൾഡൻ മിനിറ്റ് എന്ന പേരിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.പീഡിയാട്രിക്സ് ആൻഡ് നിയോനറ്റൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനായി ഐ.എ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. Read More…
പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
പാലാ: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും രൂപതയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർഥികളെ ഉന്നത നിലയിൽ എത്തിക്കുന്നതിനായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം വലിയ മാതൃകയാണെന്നും കെ.ഫ്രാൻസിസ് ജോർജ് എംപി. പാലാ കോർപറേറ്റ് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശീലന പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, ഉന്നത പരീക്ഷകൾക്ക് ഉതകുംവിധം പരിശീലനം നൽകുന്നതിനുള്ള രൂപതയുടെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. Read More…
ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ ഗാന്ധിസ്ക്വയർ സന്ദർശിക്കും
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയർ സന്ദർശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെ തുഷാർ ഗാന്ധി ആദരിക്കും. Read More…
ബ്രിട്ടീഷ് എം.പി സോജൻ ജോസഫ് കേരള കോൺ.(എം) ചെയർമാൻ ജോസ്. കെ.മാണി എം.പിയെ സന്ദർശിച്ചു
പാലാ: കോട്ടയം കൈപ്പുഴ സ്വദേശിയും ബ്രിട്ടീഷ് പാർലമെൻറ് അംഗവുമായ പ്രഥമ മലയാളി സോജൻ ജോസഫ് പാലായിൽ എത്തി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയെ സന്ദർശിച്ചു. യു.കെയിലെ മലയാളി സമൂഹത്തിന് ഔദ്യോഗിക തലത്തിൽ ഒരു സഹായിയെ ലഭിച്ചതായി ജോസ്.കെ.മാണി പറഞ്ഞു. വളരെ സ്നേഹോഷ്മളമായ ഒരു കൂടികാഴ്ചയായിരുന്നുവെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. എംപിയായ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഇത്തരം ഒരു സൗഹൃദ സന്ദർശനം നടത്തിയ സോജൻ ജോസഫിന് ജോസ്.കെ.മാണി ആശംസകൾ നേർന്നു.











