Pala

മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല

പാലാ: നാല് തലമുറയായി ജീവിച്ച മണ്ണിൽ നിന്നും വഖഫ് കരിനിയമത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, Read More…

Pala

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് പാലായിൽ നിത്യ സംഭവമായി മാറി. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ ദുരിതത്തിലാണ്. മിക്കയിടത്തും അനധികൃത Read More…

Pala

പാലാ സെന്റ് തോമസ് കോളജിൽ ആവേശ തിരയിളക്കി കയാക്കിങ് മത്സരപരമ്പര

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നടന്നു വരുന്ന ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പര കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാദർ മാത്യു ആലപ്പാട്ട് മേടയിൽ, കായിക വകുപ്പ് മേധാവി ശ്രീ ആശിഷ് ജോസഫ് എന്നിവർ മത്സരപരമ്പരയ്ക്ക് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കോളേജിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന Read More…

Pala

കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി വാരികയുടെ പ്രചാരമാസത്തിൻ്റ ഭാഗമായി പാലാ മിൽക്ക്ബാർ ഓഡിറ്റോയിയത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Pala

നാഷണൽ ലോക് അദാലത്ത് നവംബർ 09 ന് നടത്തും

പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 9ന് ( ശനിയാഴ്ച) രാവിലെ 10 മണി മുതൽ അദാലത്ത് നടത്തപ്പെടും. പരാതികൾ നവംബർ 1-ാം തിയ്യതി വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവ്വീസസ് കമ്മറ്റി ആഫീസിൽ നൽകാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04822 216050,+919447036389.

Pala

പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം: മോൻസ് ജോസഫ്

പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത അതിജീവനമാണ് കെ ആർ നാരായണൻ്റെ ജീവിതം. കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. Read More…

Pala

സൈക്കിൾ റാലി പരിശീലനത്തിന് നേതൃത്വം നൽകാൻ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ 30 കിലോ മീറ്റർ സൈക്കിൾ യാത്ര ചെയ്തു കോളേജിൽ എത്തി

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകാൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മോനിപ്പള്ളിയിലുള്ള തന്റെ വസതിയിൽനിന്നും സൈക്കിൾ യാത്ര ചെയ്താണ് കോളേജിൽ എത്തിയത്. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 Read More…

Pala

42 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ Read More…

Pala

നേച്ചർഫിറ്റ് – സെന്റ് തോമസ് കോളേജ് കേരള സൈക്കിള്‍ പ്രയാണം

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലൂടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ സൈക്കിൾ റാലി കടന്നുപോകുന്നുണ്ട്. സൈക്കിള്‍ റാലിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനത്തിനുള്ള ജേഴ്‌സി ബർസാർ Read More…

Pala

ആലോചനാ യോഗം ചേർന്നു

പാലാ: 42 -മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു.അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് Read More…