പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…
Pala
വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം
പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു
പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…
പാലായിലെ സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു
പാലാ : സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
പുലിയന്നൂരിൽ ട്രാഫിക് ക്രമീകരണത്തിൽ നേരിയ മാറ്റം; മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു
പാലാ: ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയിൽ പുലിയന്നൂർ പാലം ജംഗ്ഷനിൽ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തിൽ ഭേദഗതി വരുത്തി. ഏറ്റുമാനൂർ ഭാഗത്തേയ്ക്കുണ്ടായിരുന്ന മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നിലവിലുള്ള പ്രകാരം വൺവേ ആയി തന്നെ പോകണം. പാലാ ഭാഗത്തേയ്ക്കുള്ള മരിയൻ ബസ് സ്റ്റോപ്പ് റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കും. പുലിയന്നൂർ പാലത്തിൽ ഉള്ള കാഴ്ച്ച മറയ്ക്കുന്ന കോൺക്രീററ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ Read More…
പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ നാള (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് Read More…
മരിയൻ ബസ്സ്റ്റോപ്പ് നിലനിർത്തണം; രോഗികളെ വട്ടംചുറ്റിക്കരുതേ
പാലാ: അഞ്ച് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന പാലാ- ഏറ്റുമാനൂർ റൂട്ടിലെ ” മരിയൻ ബസ് സ്റ്റോപ്പ് പുതിയ ട്രാഫിക് ക്രമീകരണത്തിൻ്റെ ഭാഗമായി പൂർണ്ണമായും നിർത്തൽ ചെയ്തു കൊണ്ടുള്ള തീരുമാനം പാലായിലെ പ്രധാന ആരോഗ്യ കേന്ദ്രമായ മരിയൻ മെഡിക്കൽ സെൻ്ററിൽ എത്തുന്ന രോഗികൾക്കും നഴ്സിംഗ് ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കും സർക്കാർ ആഫീസുകളിലും സ്കൂളിലും ഹോസ്റ്റലുകളിൽ എത്തുന്നവർക്കും വലിയ യാത്രാ ബുദ്ധിമുട്ടാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ആശുപത്രിയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. രാത്രി ആശുപത്രിയിൽ നിന്നു മടങ്ങുന്ന രോഗികൾ പ്രത്യേകിച്ച് Read More…
പാലായിൽ എൽഡിഎഫ് കൺവൻഷനുകൾ നാളെ പൂർത്തീകരിക്കും
പാലാ: നിയോജകമണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ച് മണ്ഡലം കൺവൻഷനുകൾക്ക് നാളെ സമാപനം. മേലുകാവ് പഞ്ചാത്തിൽ ആരംഭിച്ച മണ്ഡലം സമ്മേളനം പാലാ നഗരസഭയിൽ സമാപിക്കും. പാലായിൽ നേതൃസംഗമവും നടക്കും. മൂന്ന് ദിനങ്ങളിലായാണ് കൺവൻഷനുകൾ പൂർത്തീകരിച്ചത്. നാളെ കടനാട്, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കൺവൻഷൻ നടത്തും. ഇന്ന് മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലെ കൺവൻഷനുകൾ പൂർത്തീകരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകൾ ജോസ് കെ. മാണി എംപി, പ്രഫ. Read More…
വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ
പാലാ: വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു കഴുത്തിനും തലയിലും ഗുരുതര പരുക്കേറ്റിരുന്നത്. വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ച് ഗുരുതര നിലയിലായിരുന്നു. കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു പരുക്ക്. ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും, തലച്ചോറിന്റെ താഴെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ഗുരുതര ക്ഷതം Read More…
വിദ്യാർത്ഥിയുടെ അപകട മരണം: പൊതുമരാമത്ത് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ
പാലാ: പുലിയന്നൂരിൽ റോഡിലെ അപാകതമൂലം കോളജ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിനു രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ കാര്യക്ഷമല്ലാത്ത രീതിയിൽ റോഡ് നിർമ്മാണം നടത്തിയതുകൊണ്ടാണ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെടാൻ ഇടയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഭാഗത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതു മൂലമാണ് Read More…