പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്. പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലമറ്റത്തിൽ, രാഹുൽ ജി നായർ എന്നിവർ ചേർന്നു നടീൽ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഓഫീസർ ലഫ് അനു ജോസ് സന്ദേശം Read More…
Pala
പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി
പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യുണിറ്റും, മാഞ്ഞൂർ ലയൺസ് ക്ലബ്ബും ചേർന്ന് പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ സ്ക്കൂൾ എച്ച്. എം. ശ്രീമതി റാണി എലിസബത്ത് അദ്ധ്യക്ഷ പദവി അലങ്കരിക്കുകയും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ. സിബിമാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളേജിലെ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു
പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി Read More…
രാഷ്ട്രപിതാവിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധം
പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ അപലപിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ പ്രതിഷേധമുയർത്തി. പ്രതിഷേധം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശം രാജ്യത്തിനു ലോകത്താകമാനം അവമതിപ്പ് ഉളവാക്കിയിരിക്കുകയാണ്. ഇതിലൂടെ ലോകത്തിനു മുന്നിൽ പ്രധാനമന്ത്രി സ്വയം ചെറുതാകുകയാണ് ചെയ്തു. പ്രധാനമന്ത്രിയുടെ നടപടി അബദ്ധവശാലുള്ളതാണെന്ന് കരുതാനാവില്ല. നരേന്ദ്രമോദി പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. രാഷ്ട്ര താത്പര്യത്തിനെതിരായി രാഷ്ട്രനേതാക്കൾ പ്രവർത്തിക്കുന്നത് അനുചിതമാണ്. ലോക രാഷ്ട്രങ്ങളിൽ Read More…
മരിയ സദനം അന്തേവാസികൾക്ക് വിരുന്ന് ഒരുക്കി വ്യത്യസ്ഥമായ “വിരമിക്കൽ”
പാലാ: മുപ്പത്തി അഞ്ച് വർഷത്തെ അദ്ധ്യാപന സേവനത്തിനു ശേഷം മെയ് 31 ന് വിരമിക്കുന്ന കടനാട് സെ .സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബിൻ്റെ വിരമിക്കൽ ചടങ്ങ് വ്യത്യസ്ഥമായി. പാലാ മരിയസദനo അഭയകേന്ദ്രത്തിലെ 500-ൽ പരം അന്തേവാസികൾക്കും ജീവനക്കാർക്കും വിരുന്ന് ഒരുക്കി ഉച്ചഭക്ഷണം വിളമ്പി നൽകി കൊണ്ടാണ് വ്യത്യസ്ഥമായ വിരമിക്കൽ ചടങ്ങ് നടത്തിയത്. മരിയ സദനത്തിൽ നടന്ന ചടങ്ങിൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ അദ്ധ്യക്ഷനായിരുന്നു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി Read More…
യാത്രക്കാരെ ബന്ദിയാക്കുന്ന പാലാ മേഖലയിലെ വെള്ളപ്പൊക്കം
പാലാ: രാവിലെ യാത്ര പോയവർ തിരികെ വന്നപ്പോഴാണ് പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിൽ കണ്ടത്. മറുവഴി അറിയാതെ വാഹനയാത്രക്കാർ കുഴങ്ങുന്ന സ്ഥിതിയാണ് ഓരോ വെള്ളപൊക്ക സമയത്തും. രാവിലെ തകർത്തു പെയ്ത മഴയിൽ പാലാ- ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. പാലാ- പൊൻകുന്നം റോഡിൽ കടയത്തും, പാലാ- കുറവിലങ്ങാട് റോഡിൽ വള്ളിച്ചിറ മണലേൽ, മുറിഞ്ഞാറ എന്നിവിടങ്ങളിലും വെള്ളം കയറിയത് കാർ, ടൂ വീലർ യാത്രക്കാരുടെ യാത്ര മുടക്കി. Read More…
ഗാന്ധി സ്ക്വയറിലും വെള്ളം കയറി
പാലാ: കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനിയിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയറിലും വെള്ളം കയറി. ലോയേഴ്സ് ചേമ്പർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും അമ്പതടി ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഗാന്ധിസ്ക്വയറിനു ചുറ്റും വെള്ളം കയറുകയായിരുന്നു. വിശാലമായ രീതിയിൽ നാലരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ നടകളിലും വെള്ളം കയറി. പ്രതിമയുടെ ഭാഗത്തേയ്ക്ക് വെള്ളം ഉയരാനുള്ള സാധ്യത കുറവാണെന്നും പ്ലാറ്റ്ഫോമിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഗാന്ധി സ്ക്വയറിൽ പരിശോധന നടത്തിയശേഷം ചെയർമാൻ Read More…
മഴവെള്ള പാച്ചിലിൽ നെല്ലിയാനി ബൈപാസിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു
പാലാ: പാലാ മേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപാച്ചിലിൽ നെല്ലിയാനി ബൈപാസ് റോഡിൽ കിസാൻ കവലയ്ക്ക് സമീപം റോഡിൻ്റെ സംരക്ഷ ഭിത്തി ഇടിഞ്ഞ് അപകട സ്ഥിതിയിലായി. ടാർ ഭാഗം വരെ റോഡ് ഇടിഞ്ഞുതാണു. മററു ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയാണ് വാഹനയാത്രക്കാർ കടന്നു പോകുന്നത്. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും ഇതുവഴി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനതിരക്കേറിയ ഈ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകട സാദ്ധ്യത ഏറിയതിനാൽ അടിയന്തിരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുവാൻ നടപടി Read More…
സെൻ്റ് തോമസ് കോളേജ് ജൂബിലിയാലോചന സമ്മേളനവും യാത്രയയപ്പും
പാലാ: സെൻ്റ് തോമസ് കോളജിന് സ്വയംഭരണം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും യു.ജി.സി നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്ത് അക്കാദമിക തലത്തിൽ ഉയരത്തിലെത്തിക്കുകയും പെൺകുട്ടികൾക്കു കൂടി ഡിഗ്രി പഠനത്തിൻ്റെ വാതായനങ്ങൾ തുറന്നിടുകയും ചെയ്ത പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്തിനും റിട്ടയർ ചെയ്യുന്ന അധ്യാപകർ, അനധ്യാപകർ എന്നിവർക്കും കോളജ് അലുമ് നൈ അസോസിയേഷൻ മെയ് 29 (ബുധൻ) 3 മണിക്ക് യാത്രയയപ്പ് നൽകുന്നതാണ്. സെൻ്റ് ജോസഫ്സ് ഹാളിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിൽ പ്രസിഡൻ്റ് ഡിജോ കാപ്പൻ Read More…
സ്നേഹവീടിന്റെ താക്കോൽദാനകർമ്മം നിർവഹിച്ചു
പാലാ: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ “വീടില്ലാത്തവർക്ക് വീട്” ( HOME FOR HOMELESS ) ഈ പ്രൊജക്റ്റിന്റെ ഭാഗമായി ലയൺ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൌണ്ടേഷന്റെ സഹകരണത്തോടെ 2022- 2023 വർഷം തുടക്കം കുറിച്ച കോട്ടയം എമിരേറ്റ്സ് സ്പോൺസർ ചെയ്തു ജിയോവാലിയിൽ ഏലിക്കുട്ടി ജോസഫിനു നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജരും മുൻ മൾട്ടിപ്പിൾ കൺസിൽ സെക്രട്ടറിയുമായ ലയൺ ജോർജ് മോറൈലി നിർവഹിച്ചു. ലയൺസ് ക്ലബ് Read More…